എഡിറ്റര്‍
എഡിറ്റര്‍
‘എത്തി മോനേ എത്തി..’; മഞ്ഞപ്പടയെ നയിക്കാന്‍ ഐ.എസ്.എല്‍ ചരിത്രത്തിലെ മൂന്നാമത്തെ റെക്കോര്‍ഡ് തുകയുമായി ബെര്‍ബബറ്റോവ് വരുന്നു
എഡിറ്റര്‍
Wednesday 23rd August 2017 1:42pm

 

കൊച്ചി: കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച വിദേശ താരങ്ങള്‍ കൂട് മാറിയപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമാകാതെയും വന്നപ്പോള്‍ ആശങ്കയിലായ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ മൂന്നാമത്തെ റെക്കോര്‍ഡ് തുകയ്ക്ക് മുന്‍ ബള്‍ഗേറിയന്‍ നായകന്‍ ദിമിതന്‍ ബെര്‍ബറ്റോവ് കേരളത്തിലെത്തുന്നു.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും ബള്‍ഗേറിയന്‍ നായകനുമായ ബെര്‍ബറ്റോവ് ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ താരമെന്ന ഖ്യാതിയോടെയാണ് മഞ്ഞപ്പടയെ നയിക്കാനെത്തുന്നത്. 7.5 കോടി രൂപയാണ് ബെര്‍ബറ്റോവിനായി ബ്ലാസ്റ്റേഴ്സ് മുടക്കുന്നത്.


Dont miss: ലോകത്ത് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം; ഫോബ്‌സിന്റെ പുതിയ പട്ടിക പുറത്ത്


ഐ.എസ്.എല്ലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അയര്‍ലന്‍ഡ് ഫുട്ബോള്‍ ഇതിഹാസം റോബിന്‍ കീന്‍, ഡെല്‍ പിയറൊ എന്നിവരുടെ പട്ടികയിലേക്കാണ് ബെര്‍ബറ്റോവും എത്തുന്നത്. അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത താരമായ റോബിന്‍ കീന്‍ 70,000 യൂറോയാണ് ഒരു ആഴ്ച്ചയില്‍ പ്രതിഫലമായി വാങ്ങുന്നത്.

ഐ.എസ്.എല്ലിന്റെ ആദ്യ സീസണില്‍ ഡല്‍ഹി ഡൈനാമോസിനായികളിച്ച ഡെല്‍ പിയറൊ ആണ് പ്രതിഫല തുകയിലെ രണ്ടാമന്‍. 10.8 കോടി രൂപയാണ് പിയറോ ഡൈനാമോസില്‍ നിന്നും പ്രതിഫലം വാങ്ങിയിരുന്നത്.

ചരിത്ര തുകയുമായി മഞ്ഞപ്പടയെ നയിക്കാനെത്തുന്ന ബെര്‍ബറ്റോവിനെ ഹ്യൂമിനെയും ഹെങ്ബര്‍ട്ടിനെയും നെഞ്ചേറ്റിയത് പോലെയാകും കേരളക്കര സ്വീകരിക്കുന്നത്.

Advertisement