എഡിറ്റര്‍
എഡിറ്റര്‍
‘പള്‍സര്‍ സുനി വിളിച്ചതുള്‍പ്പെടെ എല്ലാം ഡി.ജി.പിയെ നേരത്തേ അറിയിച്ചിരുന്നു’; ബെഹ്‌റയെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യഹരജി
എഡിറ്റര്‍
Thursday 10th August 2017 4:19pm

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വെട്ടിലാക്കി ദിലീപിന്റെ ജാമ്യഹരജി. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചെന്നും ഫോണ്‍ സംഭാഷണം ബെഹ്‌റയ്ക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുത്തെന്നും ജാമ്യഹരജിയിലുണ്ട്.

സുനിയുടെ കത്ത് വന്ന ശേഷമാണ് ദിലീപ് പരാതിപ്പെട്ടതെന്ന് പൊലീസ് അറിയിച്ചിരുന്നു. കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന പുറത്തുവരാനിരിക്കുകയാണെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.


Also Read: ‘എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നിറം തടസമായില്ല’; കറുപ്പിന്റെ പേരില്‍ നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറഞ്ഞ് അഭിനവ് മുകുന്ദിന്റെ ട്വീറ്റ്


നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി ഇന്ന്് സമര്‍പ്പിച്ചിരുന്നു. താന്‍ ഇതുവരെ പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നും തനിക്കെതിരെ പ്രബലരായ പലരുടെയും ഗൂഢാലോചന ഉണ്ടെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.

രാമലീല ഉള്‍പ്പടെയുള്ള പല സിനിമകളും പ്രതിസന്ധിയിലാണെന്നും 50 കോടിയോളം രൂപ ചിത്രങ്ങള്‍ക്കായി മുടക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. അഡ്വ. രാമന്‍പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

Advertisement