ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ഇന്ത്യയുടെ കൈകളില്‍ നിന്നും അവസാന ദിവസത്തെ ചെറുത്തുനില്‍പ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.
സ്‌കോര്‍
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (f/o)
Sonal Dinusha shines as Sri Lanka stand firm to earn an epic draw against India 💪#WTC27 | 📝: https://t.co/8NP3Qr1pnQ pic.twitter.com/mP4oRs6fIK
— ICC (@ICC) August 27, 2026
അപരാജിത ചെറുത്തുനില്‍പ്പുമായി ലങ്കയെ തോല്‍വിയില്‍ നിന്നും കരകയറ്റിയ സോനല്‍ ദിനുഷ കളിയിലെ താരമായപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ് പരമ്പരയുടെ താരമായത്.
മൂന്ന് ഇന്നിങ്‌സില്‍ നിന്നും 328 റണ്‍സ് നേടിയാണ് പടിക്കല്‍ കരുത്ത് കാട്ടിയത്. രണ്ട് സെഞ്ച്വറിയടക്കം 109.33 എന്ന ശരാശരിയിലാണ് താരം സ്‌കോര്‍ ചെയ്തത്.
A series to remember for Devdutt Padikkal 🙌#WTC27 | More here ➡️ https://t.co/7z0OHGObOc pic.twitter.com/HzI8lI3K0E
— ICC (@ICC) August 27, 2026
ഈ പ്രകടനത്തിന് പിന്നാലെ ഒരു നേട്ടത്തില്‍ അഞ്ചാമനായി ഇടം നേടാനും പടിക്കലിന് സാധിച്ചു. ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലേക്കാണ് ദേവ്ദത്ത് പടിക്കലെത്തിയത്.

ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com
ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 390 (2010)
ശിഖര്‍ ധവാന്‍ – 358 (2017)
വിരേന്ദര്‍ സേവാഗ് – 348 (2010)
വിരേന്ദര്‍ സേവാഗ് – 344 (2008)
ദേവ്ദത്ത് പടിക്കല്‍ – 328 (2026)
ഈ സമനിലയോടെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അനായാസം ജയിക്കാമായിരുന്ന മത്സരം സമനിലയായത് പോയിന്റ് നിലയില്‍ ഇന്ത്യക്ക് തിരിച്ചടിയായി.
Sri Lanka’s fight ensures that they hold onto their place in the #WTC27 standings 👊
More ➡️ https://t.co/Ag5irO9kgu pic.twitter.com/vPpFPQi4Xf
— ICC (@ICC) August 27, 2026
ഈ വര്‍ഷം രണ്ട് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. വെല്ലിങ്ടണും ക്രൈസ്റ്റ് ചര്‍ച്ചുമാണ് വേദി.
Content Highlight: Devdutt Padikkal joins the list of Indian batters scored most runs in Test series against Sri Lanka
