
സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് 11ലക്ഷംകോടി രൂപ വായ്പയായി നല്‍കുന്നു. ഇവരുടെ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിച്ചില്ലെങ്കില്‍ ബാങ്കിങ് മേഖല തകരുമെന്നും യെച്ചൂരി പറഞ്ഞു. നോട്ടുനിരോധനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ബാങ്ക് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം വന്‍ പരാജയമായിരിക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി അവകാശപ്പെട്ട കള്ളപ്പണം തടയുക, കള്ളനോട്ട് തടയുക. ഭീകരവാദം ചെറുക്കുക, അഴിമതി തടയുക എന്നിങ്ങനെയുള്ള നാലുലക്ഷ്യങ്ങളില്‍ ഒന്നു പോലും ഇതുവരെ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസത്തെ സമയമാണ് മോദി ആവശ്യപ്പെട്ടത്. എന്നാല്‍ മോശം അവസ്ഥയിലാണ് രാജ്യത്തെ ജനങ്ങളുടെ അവസ്ഥ തുടരുന്നത്. എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ വരി നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
Read more: നോട്ടു നിരോധനം; പ്രശ്‌നങ്ങളൊക്കെ അവസാനിച്ചുവെന്ന് ജെയ്റ്റ്‌ലി
സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് 11ലക്ഷംകോടി രൂപ വായ്പയായി നല്‍കുന്നു. ഇവരുടെ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിച്ചില്ലെങ്കില്‍ ബാങ്കിങ് മേഖല തകരുമെന്നും യെച്ചൂരി പറഞ്ഞു. നോട്ടുനിരോധനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ബാങ്ക് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
വളര്‍ച്ചനിരക്ക് 7.1 ശതമാനമാണെന്നും നേരത്തേതില്‍നിന്ന് നേരിയ കുറവേ ഉള്ളൂവെന്നുമാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ അര്‍ധവാര്‍ഷികത്തില്‍ ഇത് 7.5 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബി.ജെ.പി പറയുന്ന കണക്ക് നോട്ട് അസാധുവാക്കലിനുമുമ്പുള്ള കണക്ക് എടുത്താണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ളതാണിത്. അതുകൂടി കണക്കാക്കുമ്പോള്‍ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് വ്യക്തമാകുമെന്നും യെച്ചൂരി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നോട്ടുനിരോധിക്കല്‍ തീരുമാനത്തിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ മാസം സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പ്രചരണപരിപാടികള്‍ ആരംഭിക്കുമെന്നും യെച്ചൂരി പറഞ്ഞു.
Also read: എം.എം അക്ബര്‍ വിഷയത്തില്‍ എന്ത് മെറിറ്റ്
