അങ്ങിനെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണ്‍ തെലുങ്ക് സിനിമയിലേക്ക് കടന്നുവരികയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസിനൊപ്പം ദീപിക കേന്ദ്രകഥാപാത്രമായെത്തുന്നത്.

ദീപികയെ സ്വാഗതം ചെയ്തുകൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ദീപിക വിവരം പങ്കുവെച്ചത്. ‘വിസ്മയകരമായ ഒരു യാത്രയായിരിക്കും മുന്നോട്ടുള്ളുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അക്ഷമയോടെ കാത്തിരിക്കുന്നു.’ എന്നു കുറിച്ചുക്കൊണ്ടാണ് ദീപിക വീഡിയോ പോസ്റ്റ് ചെയ്തത്.