ന്യൂദല്‍ഹി: സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് കൊവിഡ്. ചികിത്സക്കായി രാജയെ എയിംസില്‍ പ്രവേശിപ്പിച്ചു.

നേരത്തേ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ന്യൂമോണിയാ ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.

കൊവിഡ് ബാധിച്ച മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: D Raja covid test positive