തിരുവനന്തപുരം: തന്നെ തോല്‍പ്പിക്കാന്‍ യു.ഡി.എഫും ഇടതുപക്ഷവും ഒറ്റക്കെട്ടായി എന്ന് കുമ്മനം രാജശേഖരന്‍. ഞാന്‍ തോല്‍ക്കണം എന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് നില്‍ക്കുന്ന ഈ കക്ഷികള്‍ക്ക് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. ഇതിനെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം പറഞ്ഞു.

രണ്ട് മുന്നണികളും ആര് ജയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രിയും കോടിയേരിയും പറയുന്നത് ആര് ജയിക്കുമെന്നല്ല, മറിച്ച് കുമ്മനം തോല്‍ക്കണമെന്നാണെന്നും ഇത് നിഷേധ രാഷ്ട്രീയമാണന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇതിനായി വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറന്ന് മെഷീനുകള്‍ പുറത്തെടുത്തിട്ടുണ്ട്. ആദ്യസൂചനകള്‍ വോട്ടെണ്ണല്‍തുടങ്ങി അരമണിക്കൂറിനുള്ളില്‍ ലഭിക്കും. ഉച്ചയോടെ ഫലം അറിയാനാകുമെങ്കിലും ഔദ്യോഗികപ്രഖ്യാപനം വൈകും.