സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ മകന്‍ അന്തരിച്ചു. തന്റെ മകന്‍ മരിച്ച വിവരം ക്രിസ്റ്റിയാനോ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
നവജാതശിശുക്കളായ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണ് മരിച്ചത്.
റൊണോള്‍ഡോയുടെ പങ്കാളി ഗബ്രിയേല ഒരു ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമായിരുന്നു ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിതെന്നായിരുന്നു മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ക്രിസറ്റിയാനോ പറഞ്ഞത്.
‘ഞങ്ങളുടെ ആണ്‍കുഞ്ഞ് മരിച്ച വിവരം ഏറെ ദുഃഖത്തോടെ അറിയിക്കുകയാണ്. ഏതൊരു മാതാപിതാക്കള്‍ക്കും താങ്ങാനാവാത്ത ഏറ്റവും വലിയ വേദനയാണിത്.
