kiss-of-love-keralaകൊച്ചി: കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ചുംബന സമരത്തില്‍ പങ്കെടുത്ത 19 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചുംബന സമരക്കാരെ ആക്രമിക്കാന്‍ വന്ന സംഘപരിവാരങ്ങളില്‍ നിന്ന് രക്ഷിക്കാനെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് പോലീസ് ഉറപ്പ് നല്‍കിയുരുന്നു. ഐ.പി.സി 143,147,283,149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാവുന്നതിനുള്ള സമന്‍സ് പുറപ്പെടുവിച്ചപ്പോള്‍ മാത്രമാണ് കേസെടുത്ത വിവരം പ്രതിഷേധക്കാര്‍ അറിയുന്നത്.

നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപ ശ്രമം, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രജീഷ് കൊല്ലക്കണ്ടി, ദിവ്യ.ഡി.വി, ഷഫീക്ക്, സുബിന്‍, വിജയകൃഷ്ണന്‍, തുടങ്ങിയ 19 പേര്‍ക്കെതിരെയാണ് കേസ്.

മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.