ധനുഷിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റന്‍ മില്ലറിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ വര്‍ഷം ഡിസംബറില്‍ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ 2024 പൊങ്കലിനാണ് റിലീസാകുന്നത്.

47ാമത് ചിത്രമായ ക്യാപ്റ്റന്‍ മില്ലറില്‍ വിപ്ലവ നായകനായാണ് ധമനുഷ് എത്തുന്നത്. മാന്‍ ബണ്ണും താടിയും നീട്ടി വളര്‍ത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്.

അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറില്‍ ടി.ജി. നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ്കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡി.ഒ.പി സിദ്ധാര്‍ത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ എന്നിവരാണ്. മദന്‍ കര്‍ക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനുമാണ്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight: Captain miller movie release date