മിഡ്‌നാപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനിടെ കൂറ്റന്‍ പന്തല്‍ തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരിലാണ് സംഭവം.

പരിക്കേറ്റവരെ മിഡ്‌നാപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 90 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

സംഭവം നടക്കുന്ന സമയം പ്രധാനമന്ത്രിയും ബി.ജെ.പി സംസ്ഥാനനേതാക്കളും വേദിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

ALSO READ: അവര്‍ എന്നെ കൊല്ലും; യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍

പന്തലിന് കുറുകെ വച്ചിരുന്ന ഇരുമ്പ് കമ്പികളില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയും അപകടസാധ്യത വര്‍ധിപ്പിച്ചു.

പന്തല്‍ നിര്‍മ്മാണത്തില്‍ അപാകത ഇല്ലായിരുന്നെന്നും ആളുകള്‍ തള്ളിക്കയറിയതും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിനു കാരണമെന്ന് ബംഗാളിലെ ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മിഡ്‌നാപൂര്‍ ജില്ലാ പൊലീസ് തലവന്‍ അലോക് രജോരിയ പറഞ്ഞു.

WATCH THIS VIDEO: