ആ വാര്‍ത്ത കണ്ട് എന്റെ ഹൃദയം തകര്‍ന്നു പോയി, ഇത് ചെയ്തത് ആരായാലും കണ്ടുപിടിക്കും: ബ്രണ്ടന്‍ മക്കല്ലം
Fake News
ആ വാര്‍ത്ത കണ്ട് എന്റെ ഹൃദയം തകര്‍ന്നു പോയി, ഇത് ചെയ്തത് ആരായാലും കണ്ടുപിടിക്കും: ബ്രണ്ടന്‍ മക്കല്ലം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st December 2018, 10:21 pm

സഹോദരന്‍ നഥാന്‍ മക്കല്ലം മരിച്ചെന്ന വ്യാജ വാര്‍ത്തയില്‍ കടുത്ത ദുഖവും പ്രതിഷേധവും രേഖപ്പെടുത്തി കിവീസ് താരം ബ്രണ്ടന്‍ മക്കല്ലം.

“എന്റെ സഹോദരന്‍ നഥാന്‍ മരിച്ചതായി ആരോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചിരിക്കുകയാണ്. ന്യൂസീലാന്‍ഡിലേക്കുള്ള വിമാന യാത്രയിലാണ് ഞാന്‍. എന്റെ ഹൃദയം തകര്‍ന്നു പോയി. ഒന്നും സത്യമല്ല. ഇത് ചെയ്തത് ആരാണെങ്കിലും എപ്പോഴെങ്കിലും എന്നെങ്കിലും നിന്നെ ഞാന്‍ കണ്ടെത്തും” ബ്രണ്ടന്‍ മക്കല്ലം ട്വീറ്റ് ചെയ്തു.

താന്‍ മരിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നഥാന്‍ മക്കല്ലവും ട്വീറ്റ് ചെയ്തിരുന്നു.

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ഫാന്‍ഹബ്ബ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് മരണവാര്‍ത്ത പ്രചരിച്ചത്. നഥാന്റെ ഭാര്യ മരണം സ്ഥിരീകരിച്ചതായും പ്രചരിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ സ്ഥിരീകരണത്തിനായി ഇന്ത്യന്‍ താരങ്ങളടക്കം ന്യൂസിലാന്‍ഡ് അധികൃതരെ ബന്ധപ്പെട്ടിരുന്നു.

ബ്രണ്ടന്‍ മക്കല്ലം ഇപ്പോഴും കളിക്കുന്നുണ്ടെങ്കിലും നഥാന്‍ 2016ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.