2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിലാണ് കായിക പ്രേമികള്‍. ഏവരും കാത്തിരിക്കുന്ന ഫുട്ബോള്‍ മാമാങ്കം മെക്‌സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും. അതേസമം ഇത്തവണ ലോകകപ്പില്‍ കളത്തിലിറങ്ങാന്‍ പോകുന്നത് 48 രാജ്യങ്ങളാണ് എന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നതാണ്. ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന സവിശേഷതയും ഇത്തവണയുണ്ട്.
പല വമ്പന്‍ റെക്കോഡുകളും ഇത്തവണ തിരിത്തപ്പെടുമെന്നാണ് ഫുട്‌ബോള്‍ അനലിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ റെക്കോഡുകളുടെ കാര്യം സംസാരിക്കുമ്പോള്‍ ബ്രസീലിന്റെയും ജര്‍മനിയുടെയും പടയോട്ടത്തെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഫുട്‌ബോള്‍ ചരിത്രത്തിലെ വമ്പന്‍ റെക്കോഡിനായാണ് ഇരുവരും പോരാടുന്നത്.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ടീം എന്ന റെക്കോഡില്‍ ആധിപത്യം സ്ഥാപിക്കാനാണ് ഇരുവരുടെയും പടയോട്ടം. നിലവില്‍ ബ്രസീലാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. ഇതുവരെ 114 മത്സരങ്ങളില്‍ നിന്ന് 237 ഗോളുകളാണ് ബ്രസീല്‍ നേടിയത്.
എന്നാല്‍ ഈ നേട്ടത്തില്‍ 112 മത്സരങ്ങളില്‍ നിന്ന് 232 ഗോളുകളാണ് ജര്‍മനി സ്വന്തമാക്കിയത്. വരും ലോകകപ്പ് മത്സരങ്ങളില്‍ തങ്ങളുടെ ഗോള്‍ മാര്‍ജിന്‍ ഉയര്‍ത്താന്‍ തന്നെയാണ് ഇരു ടീമുകളും ലക്ഷ്യം വെക്കുന്നത്. നിലവില്‍ സി ഗ്രൂപ്പിലാണ് ബ്രസീല്‍. ഇ ഗ്രൂപ്പിലാണ് ജര്‍മനി സ്ഥാനം നേടിയത്.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം
മാത്രമല്ല ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടിയ ടീമുകള്‍ എന്ന വമ്പന്‍ നേട്ടത്തിനായും ബ്രസീലും ജര്‍മനിയും പോരാട്ടമുണ്ട്. നിലവില്‍ അഞ്ച് തവണയാണ് ബ്രസീല്‍ ചാമ്പ്യന്‍മാരായത്. ജര്‍മനി നാല് തവണയും ലോക ജേതാക്കളായിട്ടുണ്ട്. ഇത്തവണ കരുത്തന്‍മാരായ ഒരുപാട് ടീമുകള്‍ ഉള്ളതിനാല്‍ ആരാവും ലോക കിരീടത്തില്‍ മുത്തമിടുക എന്ന് കണ്ടറിയണം.
Content Highlight: Brazil VS Germany In Great Race In FIFA World Cup