2026ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ അവാർഡ് സ്വന്തമാക്കി ഫുട്ബോളിലെ പുതിയ രാജാവായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനും ഇംഗ്ലണ്ടിനും വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് കെയ്‌നിനെ ഈ സുവർണ നേട്ടത്തിന് അർഹനാക്കിയത്.

2001ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ബാലൺ ഡി ഓർ വിജയിക്കുന്നത്. മൈക്കൽ ഓവൻ ആയിരുന്നു ഇതിനുമുമ്പ് അവസാനമായി ബാലൺ ഡി ഓർ വിജയിച്ച ഇംഗ്ലണ്ട് താരം.

ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനും വേണ്ടിയും അമ്പരപ്പിക്കുന്ന ഗോൾ വേട്ടയാണ് കെയ്ൻ കഴിഞ്ഞ സീസണിൽ നടത്തിയത്. 73 ഗോളുകളാണ് കെയ്ൻ കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്.

ബയേൺ മ്യൂണിക്കിന് വേണ്ടി 61 ഗോളുകൾ നേടി കെയ്ൻ തിളങ്ങിയപ്പോൾ ഇംഗ്ലണ്ടിന് വേണ്ടി 12 ഗോളുകളും സ്വന്തമാക്കി. ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് താരം തിളങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോൾ നേട്ടം 14 ആക്കി ഉയർത്താനും കെയ്നിന് സാധിച്ചിരുന്നു.

ചരിത്രത്തിൽ രണ്ട് താരങ്ങൾ മാത്രമാണ് യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിൽ ഒരു സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 70+ ഗോളുകൾ നേടിയിട്ടുള്ളൂ. ഇതിന് ഇത്തരത്തിലൊരു അമ്പരിപ്പിക്കുന്ന ഗോൾ വേട്ട നടത്തിയത് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയായിരുന്നു.

2012 സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി 91 ഗോളുകളാണ് മെസിയുടെ ബൂട്ടുകളിൽ നിന്നും പിറന്നത്. ആ സീസണിലെ ബാലൺ ഡി ഓർ നേടിയതും മെസി തന്നെയാണ്. ഇപ്പോൾ ഈ നേട്ടം കൈവരിച്ച രണ്ട് താരങ്ങളും ബാലൺ ഡി ഓർ നേടിയും ചരിത്രത്തിന്റെ ഭാഗമായി.

കഴിഞ്ഞ സീസണിൽ ഗോളുകൾക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും കെയ്ൻ പങ്കാളിയായി. ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ്ലീഗ കിരീടവും ഡി.എഫ്.ബി പോക്കലുമാണ് കെയ്ൻ സ്വന്തമാക്കിയത്.

 

Content Highlight: Harry Kane matches Lionel Messi Ballon d or record in 2012