DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
national news

'ജോലിയുള്ള ദിവസങ്ങളില്‍ ജോലി ചെയ്യുന്നില്ല, അപ്പോഴാണ് ജോലിയില്ലാത്ത ദിവസങ്ങളില്‍'; സ്ഥലങ്ങളുടെ പുനര്‍നാമകരണത്തില്‍ തിരക്ക് വേണ്ടെന്ന് ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

Aug 01, 2022, 5:05 pm

?php echo $post['title']; ?>
SHARE

മുംബൈ: ഔറംഗാബാദ്, ഒസ്മാനാബാദ് തുടങ്ങിയ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള രണ്ട് ഹരജികള്‍ അടിയന്തിരമായി പരിഗണിക്കാനുള്ള ആവശ്യത്തെ തള്ളി ബോംബെ ഹൈക്കോടതി. ഹരജി അടിയന്തിരമായി പരിഗണിച്ചിട്ട് ഒന്നും ചെയ്യാനില്ലെന്ന് ഹൈക്കോടതി തിങ്കളാഴ്ച പറഞ്ഞു. കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 23 ലേക്ക് മാറ്റിവെച്ചു.

ജസ്റ്റിസുമാരായ കിഷോര്‍ ശാന്ത്, പ്രസന്ന വരാളെ എന്നിവരാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നിവയുടെ പേര് മാറ്റാനുള്ള പൊതുതാത്പര്യ ഹരജി പരിഗണിച്ചത്. ‘ഒരു തിരക്കുമില്ല, ഈ മാസം കുറെയധികം അവധികള്‍ ഉണ്ട്, സര്‍ക്കാര്‍ ജോലി ചെയ്യുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ജോലിയുള്ള ദിവസങ്ങളില്‍ ജോലി ചെയ്യുന്നില്ല, അപ്പോള്‍ എങ്ങനെ ജോലിയില്ലാത്തപ്പോള്‍ ചെയ്യും,’ ജസ്റ്റിസ് വരാളെ പറഞ്ഞു.

ഔറംഗാബാദിന്റെ പേര് നേരത്തെ പുനര്‍നാമകരണം ചെയ്തിരുന്നു. സാംബാജി എന്നായിരുന്നു ഔറംഗാബാദിന്റെ പേര് മാറ്റിയത്. ഔറംഗാബാദ് സ്വദേശികളായ അന്നാസാഹിബ് ഘണ്ഡാരെ, രാജേഷ് , മുഹമ്മദ് മുസ്താക്ക് എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ഒസ്മാനാബാദ് എന്ന പേര് ധാരാശിവ് എന്ന് പുനര്‍നാമകരണം ചെയ്യാനായിരുന്നു സംസ്ഥാനത്തിന്റെ തീരുമാനം.

വാരിസ് ഷൂട്ടിങിനായി വിജയ് വിശാഖപട്ടണത്തേക്ക്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ALSO READവാരിസ് ഷൂട്ടിങിനായി വിജയ് വിശാഖപട്ടണത്തേക്ക്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇതിനെതിരെ ഒസ്മാനാബാദിലെ 17 ആളുകള്‍ രണ്ടാമത്തെ പൊതുതാല്‍പര്യ ഹരജിയും സമര്‍പ്പിച്ചു. ജൂണ്‍ 29 ന് ചേര്‍ന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഢി സര്‍ക്കാരാണ് ഈ രണ്ട് സ്ഥലങ്ങളുടെയും പേര് മാറ്റാനുള്ള തീരുമാനമെടുത്തത്. പിന്നീട് ഉദ്ധവ് താക്കറെ രാജവെച്ചതിനെ തുടര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി അധികാരമേറ്റു. അതിനുശേഷം ജൂലൈ 16 ന് പേര് മാറ്റാനുള്ള തീരുമാനത്തെ ഷിന്‍ഡെ സര്‍ക്കാര്‍ അംഗീകരിച്ചു. പേര് മാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് പൊതുതാത്പര്യ ഹരജികള്‍ ഫയല്‍ ചെയ്തത്. സ്ഥലങ്ങളുടെ പേര് മാറ്റുന്നത് മതപരവും സാമുദായികപരവുമായ വിദ്വേഷങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍.

മറാത്ത- ഹിന്ദുത്വ ഐഡിയോളജി വെളിപ്പെടുത്താനുള്ള ഉദ്ധവ് താക്കറെയുടെ നീക്കമായാണ് ഈ തീരുമാനം അന്ന് വിലയിരുത്തപ്പെടുന്നത്. ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റണമെന്നത് ഏറെ നാളായി ശിവസേനക്കുള്ളില്‍ നിന്നുയരുന്ന ആവശ്യമായിരുന്നു. മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സാംബാജി. ഔറംഗാബാദിന് ആ പേര് വന്നതിന് കാരണമായ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ഉത്തരവ് പ്രകാരം സാംബാജിയെ വധിക്കുകയായിരുന്നു. ഹൈദരാബാദിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്നു മിര്‍ ഒസ്മാന്‍ അലി ഖാന്റെ ഓര്‍മക്കായായിരുന്നു ഒസ്മാനാബാദിന് ആ പേരിട്ടത്. ധാരാശിവ് എന്ന പേര് ആറാം നൂറ്റാണ്ടില്‍ നഗരത്തിന് സമീപമുണ്ടായിരുന്ന ഗുഹകളില്‍ നിന്ന് രൂപംകൊണ്ടതാണ്. ബാലാസാഹിബിന്റെ സ്വപ്നമാണ് നമ്മള്‍ സാക്ഷാത്കരിച്ചത്, എന്നായിരുന്നു നഗരങ്ങളുടെ പേരുമാറ്റത്തെക്കുറിച്ച് തന്റെ രാജി പ്രസംഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞത്.

പുരുഷാധികാരത്തിന്റെ കുരുട്ടുബുദ്ധിയായിരുന്നു മുനീറിന്റെ പ്രസംഗത്തിലുടനീളം; കെ.ടി. കുഞ്ഞിക്കണ്ണന്‍
ALSO READപുരുഷാധികാരത്തിന്റെ കുരുട്ടുബുദ്ധിയായിരുന്നു മുനീറിന്റെ പ്രസംഗത്തിലുടനീളം; കെ.ടി. കുഞ്ഞിക്കണ്ണന്‍

എല്ലാം ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ എന്നെക്കൊണ്ടാവില്ല; മന്ത്രിസഭാ പുനഃസംഘടന പ്രഖ്യാപിച്ച് മമത ബാനര്‍ജി
ALSO READഎല്ലാം ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ എന്നെക്കൊണ്ടാവില്ല; മന്ത്രിസഭാ പുനഃസംഘടന പ്രഖ്യാപിച്ച് മമത ബാനര്‍ജി

CONTENT HIGHLIGHTS:  Bombay High Court dismissed two pleas challenging the Maharashtra government’s decision to rename places

Related Topics

Bombay High Court Maharashtra government national news

Trending

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷമായിട്ടും ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന തുടരുന്നു; കൊച്ചുമകളെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

3 days ago

108ല്‍ നിന്ന് പൂജ്യത്തിലേക്ക്; ചരിത്രനാണക്കേടില്‍ ഒന്നാമന്‍ അഭിഷേക്

108ല്‍ നിന്ന് പൂജ്യത്തിലേക്ക്; ചരിത്രനാണക്കേടില്‍ ഒന്നാമന്‍ അഭിഷേക്

7 hours ago

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

ശരിക്കും ഈ സമയത്ത് ജീവിക്കേണ്ടവളായിരുന്നു കല്പന, അവളുടെ മനസില്‍ മുഴുവന്‍ ഗൗരവമുള്ള സിനിമകളായിരുന്നു: ഉര്‍വശി

4 hours ago

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

ഒറ്റ വിക്കറ്റ് പോലും വേണ്ട, ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ബുംറ; കിങ്ങും ഹിറ്റ്മാനുള്ള റെക്കോഡില്‍ അടിച്ചുകയറാന്‍ ഇത്രമാത്രം!

1 day ago

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

ബെത്‌ലഹേമിനെ തീര്‍ക്കാനുള്ള ഐറ്റവുമായി മോഹന്‍ലാല്‍; വലിയൊരു സിഗ്നലുമായി മുകേഷ്

9 hours ago

Latest

തരുണ്‍ വിളിച്ചു, ലാലേട്ടന്റെ പടമല്ലേ, ചെറിയ റോളാണോ എന്നൊന്നും നോക്കിയില്ല; തുടരുമിലെ അനുഭവം പങ്കുവെച്ച് മഞ്ജുശ്രീ നായര്‍

തരുണ്‍ വിളിച്ചു, ലാലേട്ടന്റെ പടമല്ലേ, ചെറിയ റോളാണോ എന്നൊന്നും നോക്കിയില്ല; തുടരുമിലെ അനുഭവം പങ്കുവെച്ച് മഞ്ജുശ്രീ നായര്‍

1 hour ago

ടെക്‌നിക്കല്‍ കാര്യത്തിലും ശാരീരികമായും കരുത്തനായ താരം; സൂപ്പര്‍ താരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സാവി ഹെര്‍ണാണ്ടസ്

ടെക്‌നിക്കല്‍ കാര്യത്തിലും ശാരീരികമായും കരുത്തനായ താരം; സൂപ്പര്‍ താരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സാവി ഹെര്‍ണാണ്ടസ്

1 hour ago

ചരിത്ര വിജയത്തില്‍ ലോകം കീഴടക്കി ഇന്ത്യ; അയര്‍ലാന്‍ഡിന്റെ അധിപത്യം അവസാനിപ്പിച്ച് സിംഹാസനം തൂക്കി

ചരിത്ര വിജയത്തില്‍ ലോകം കീഴടക്കി ഇന്ത്യ; അയര്‍ലാന്‍ഡിന്റെ അധിപത്യം അവസാനിപ്പിച്ച് സിംഹാസനം തൂക്കി

1 hour ago

കമ്പനി സിനിമയില്‍ പേപ്പര്‍ വെയിറ്റ് വെച്ച് ലാലേട്ടന്റെ പരിപാടിയുണ്ട്, അതുപോലെ തന്നെയാണ് ആറാം തമ്പുരാനിലെ ആ സീനും: അഭിരാം രാധാകൃഷ്ണന്‍

കമ്പനി സിനിമയില്‍ പേപ്പര്‍ വെയിറ്റ് വെച്ച് ലാലേട്ടന്റെ പരിപാടിയുണ്ട്, അതുപോലെ തന്നെയാണ് ആറാം തമ്പുരാനിലെ ആ സീനും: അഭിരാം രാധാകൃഷ്ണന്‍

1 hour ago

ഇറാനെ നരകത്തിലേക്ക് തള്ളിവിടണോ, അതോ കരാറില്‍ ഏര്‍പ്പെടണോ; യു.എന്‍ പൊതുസഭയില്‍ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ഇറാനെ നരകത്തിലേക്ക് തള്ളിവിടണോ, അതോ കരാറില്‍ ഏര്‍പ്പെടണോ; യു.എന്‍ പൊതുസഭയില്‍ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

2 hours ago

MORE STORIES

'ജാതിവിവേചനവും പീഡനവും നേരിട്ടെന്ന് അവന്‍ പറഞ്ഞിരുന്നു'; ഐ.ഐ.ടി ബോംബെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതികരിച്ച് അമ്മ

'ജാതിവിവേചനവും പീഡനവും നേരിട്ടെന്ന് അവന്‍ പറഞ്ഞിരുന്നു'; ഐ.ഐ.ടി ബോംബെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതികരിച്ച് അമ്മ

4 hours ago

ദല്‍ഹി എസ്.ഐ.ആര്‍: വോട്ടര്‍മാര്‍ക്ക് നല്‍കിയ നോട്ടീസുകള്‍ യന്ത്രനിര്‍മിതമെന്ന് സുപ്രീം കോടതി

ദല്‍ഹി എസ്.ഐ.ആര്‍: വോട്ടര്‍മാര്‍ക്ക് നല്‍കിയ നോട്ടീസുകള്‍ യന്ത്രനിര്‍മിതമെന്ന് സുപ്രീം കോടതി

5 hours ago

നോയിഡ തൊഴിലാളി സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ 5 മാസമായി  ജയിലില്‍ കഴിയുന്ന  സൃഷ്ടി ഗുപ്ത ആരാണ് ?

നോയിഡ തൊഴിലാളി സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ 5 മാസമായി ജയിലില്‍ കഴിയുന്ന സൃഷ്ടി ഗുപ്ത ആരാണ് ?

7 hours ago

ഷര്‍ജീല്‍ ഇമാമിന് കോടതി ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

ഷര്‍ജീല്‍ ഇമാമിന് കോടതി ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

8 hours ago

അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങള്‍ക്കിഷ്ടം? ബുര്‍ഖ നിരോധനത്തില്‍ മെലോണിയോട് വാരിസ് പത്താന്‍

അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങള്‍ക്കിഷ്ടം? ബുര്‍ഖ നിരോധനത്തില്‍ മെലോണിയോട് വാരിസ് പത്താന്‍

10 hours ago

വന്ദേമാതരത്തിന്റെ ആറ് ഈരടികള്‍ പാടുന്നത് തടഞ്ഞാല്‍ ശിക്ഷിക്കുന്ന നിയമം; കേന്ദ്രത്തോട് സുപ്രീംകോടതി വിശദീകരണം തേടി

വന്ദേമാതരത്തിന്റെ ആറ് ഈരടികള്‍ പാടുന്നത് തടഞ്ഞാല്‍ ശിക്ഷിക്കുന്ന നിയമം; കേന്ദ്രത്തോട് സുപ്രീംകോടതി വിശദീകരണം തേടി

10 hours ago

റോഡിന് വീതി കൂട്ടല്‍: അനധികൃത നിര്‍മാണമാരോപിച്ച്‌ കെട്ടിടങ്ങള്‍  പൊളിച്ചുനീക്കി ദല്‍ഹി പൊലീസ്

റോഡിന് വീതി കൂട്ടല്‍: അനധികൃത നിര്‍മാണമാരോപിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ദല്‍ഹി പൊലീസ്

11 hours ago

അദാനിക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം: രവി നായര്‍ ജയിലില്‍ തുടരും

അദാനിക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം: രവി നായര്‍ ജയിലില്‍ തുടരും

12 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!