എഡിറ്റര്‍
എഡിറ്റര്‍
ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് ദീപിക പദുക്കോണിന്റ പദ്മാവതിയുടെ രംഗോലി മായ്ച്ചുകളഞ്ഞ് പ്രതിഷേധക്കാര്‍
എഡിറ്റര്‍
Tuesday 17th October 2017 5:07pm


ലഖ്നൗ: ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നായികയായ പദ്മാവതി ചിത്രത്തിലെ ദീപികയുടെ രൂപം രംഗോലിയായി വരച്ചതിനെതിരെ പ്രതിഷേധവുമായി ഒരു സംഘം ആളുകള്‍.

48 മണിക്കൂറെടുത്ത് താന്‍ വരച്ച കോലം ചിലയാളുകള്‍ എത്തി മായ്ച്ചുകളയുകയായിരുന്നെന്നും ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അവരുടെ പ്രതിഷേധമെന്നും രംഗോലി നിര്‍മിച്ച കലാകാരന്‍ പറയുന്നു.

കലാകാരനായ കരണ്‍ കെ ട്വിറ്ററിലൂടെയാണ് തന്റെ ദുരനുഭവം വിവരിച്ചത്. പോസ്റ്റില്‍ രണ്‍വീര്‍ സിങ്ങിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. പദ്മാവതി രംഗോലി വിവാദം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്.


Also Read കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന ബി.ജെ.പി നേതാക്കളുടെ പ്രചാരണം കലാപമുണ്ടാക്കാനാണെന്ന് കോടിയേരി


100 ഓളം വരുന്ന ആളുകള്‍ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചുവന്ന് ഞാന്‍ 48 മണിക്കൂര്‍ എടുത്ത് നിര്‍മിച്ച രംഗോലി മായ്ച്ചുകളയുകയായിരുന്നു. പദ്മാവതി ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറക്കിയതിന് പിന്നാലെ രജ്പുത് കര്‍ണിസേന പ്രവര്‍ത്തര്‍ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ റിലീസ് തങ്ങള്‍ തടഞ്ഞിരിക്കുമെന്നും ഇവര്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. പദ്മാവതി ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ജയിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1 കോടി ആളുകളായിരുന്നു ട്രെയിലര്‍ യൂട്യൂബില്‍ കണ്ടത്.

Advertisement