എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന ബി.ജെ.പി നേതാക്കളുടെ പ്രചാരണം കലാപമുണ്ടാക്കാനാണെന്ന് കോടിയേരി
എഡിറ്റര്‍
Tuesday 17th October 2017 1:42pm

 

തിരുവനന്തപുരം: കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന ബി.ജെ.പി-സംഘപരിവാര്‍ നേതാക്കളുടെ പ്രചരണം കള്ളമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കള്ള പ്രചാരണം കൊണ്ട് കലാപം ഉണ്ടാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനവും എം.എല്‍.എയായ രാജഗോപാലും ഇവിടെയല്ലേ താമസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നവതി പിന്നിട്ട അവരുടെ നേതാവ് പി. പരമേശ്വരനും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നതെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു.


Also Read: എന്തുകൊണ്ട് രാമലീലയെ പിന്തുണച്ചു?; വിശദീകരണവുമായി മഞ്ജു വാര്യര്‍; വീഡിയോ


പ്രത്യേക മതത്തിനുമാത്രം ജീവിക്കാനുള്ള സ്ഥലമാക്കി കേരളത്തെ ഒരുക്കുക എന്നതാണ് ഇക്കൂട്ടരുടെ ഉദ്ദേശ്യമെന്ന് കോടിയേരി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ഉള്ളിടത്തോളം ആ മോഹം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കേരളം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത നാടാണെന്ന് ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ പറഞ്ഞിരുന്നു. ചില ദേശീയ മാധ്യമങ്ങളും ഇത്തരം വാര്‍ത്തകളുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ അടുത്തിടെ കേരളം സന്ദര്‍ശിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിന്റെ മതേതരത്വം രാജ്യത്തിന് മാതൃകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Advertisement