ബ്രിട്ട്ല്‍ ബോണ്‍ (അസ്ഥി പൊടിയുന്ന രോഗം) രോഗബാധിതരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള സംഘടനയായ അമൃതവര്‍ഷിണിയുടെ വാര്‍ഷിക സംഗമം വാത്സല്യവര്‍ഷം 2016 ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.
ഏറണാകുളം കച്ചേരിപ്പടി ആശീര്‍ഭവനിലായിരുന്നു പരിപാടി. ബ്രിട്ട്ല്‍ ബോണ്‍ അസുഖബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ലോകത്തിനു തന്നെ മാതൃകയാണെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.
മല്ലികാ സുകുമാരന്‍, ലതാനായര്‍, ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍, പി.എം രാജഗോപാലന്‍, ഫാദര്‍ ആന്റണി അറക്കല്‍, കെ.പി വിജയകുമാര്‍, സി. രാജഗോപാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
