എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ഗാന്ധിയെ ആക്രമിച്ച കേസ്; ബി.ജെ.പി നേതാവ് ജയേഷ് ദാര്‍ജെ അറസ്റ്റില്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Saturday 5th August 2017 3:33pm

ലഖ്‌നൗ: വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ രാഹുല്‍ഗാന്ധിയുടെ വാഹനം ആക്രമിച്ചതുമായി ബന്ധപെട്ട്് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ പ്രാദേശിക നേതാവായ ജയേഷ് ദാര്‍ജെയാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാഹുലിന്റെ കാറിന് നേരെയായിരുന്നു കല്ലേറുണ്ടായത്. കല്ലേറില്‍ രാഹുലിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.


Dont Miss സര്‍ദാര്‍ സരോവര്‍ അണക്കെട്ട്; കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം; നിരാഹാരം കിടക്കുന്ന മേധാപട്കറുടെ ജീവന്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കണമെന്നും വി.എസ്


ആര്‍.എസ്.എസും ബിജെപിയുമാണ് തന്നെ ആക്രമിച്ചത്. തന്നെ അവര്‍ കല്ലെറിയുകയോ കൊടി വീശി കാണിക്കുകയോ ചെയ്യട്ടെ. മോദിയുടെ കല്ലെറുകാരെ എനിക്ക് പേടിയില്ല എന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

അതേസമയം രാഹുല്‍ഗാന്ധിയെ കല്ലെറിഞ്ഞത് തങ്ങളല്ലെന്ന നിലപാടിലായിരുന്നു ആര്‍.എസ്.എസും ബി.ജെ.പിയും.

രാഹുലിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാലെയും പ്രതികരിച്ചിരുന്നു.

ആക്രമണത്തിനെതിരെ വി.ടി ബലറാം എം.എല്‍.എ യും രൂക്ഷമായി പ്രതികരിച്ചിരുന്നു.അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍ എന്നും തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും കനത്ത എസ് പി ജി സംരക്ഷണം ഉണ്ടായിട്ടും ഇങ്ങനെയൊരു അനുഭവമുണ്ടായത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement