2027 ഏകദിന ലോകകപ്പിനായി ഇന്ത്യൻ ടീം ഒരുങ്ങുമ്പോൾ യുവതാരങ്ങൾക്കൊപ്പം പരിചയ സമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാകുമെന്ന് മുൻ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യ. ടീമിലെ തലമുറകളുടെ കൂട്ടായ്മ ഇന്ത്യയുടെ ഭാവിക്ക് ഗുണകരമാകുമെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി.

യുവതാരങ്ങൾക്ക് സീനിയർ താരങ്ങളായ രോഹിത് ശർമയിൽ നിന്നും വിരാട് കോഹ്‌ലിയിലും നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനാകുമെന്നും ജയസൂര്യ നിർദേശിച്ചു.

ഗുഡ്ഗാവിൽ നടന്ന കോർപ്പറേറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സനത്.

‘ഇന്ത്യൻ ടീമിൽ യുവതാരങ്ങളും പരിചയസമ്പന്നരായ താരങ്ങളുണ്ട്. വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും പോലുള്ള സീനിയർ താരങ്ങളിൽ നിന്ന് യുവതാരങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ട് തന്നെ ടീമിൽ സീനിയർ താരങ്ങൾ ഉണ്ടാകുന്നത് നല്ല കാര്യമാണ്. യുവതാരങ്ങൾക്ക് അവരിൽ നിന്ന് പഠിക്കാനാകും. ഭാവിയിലെ ലോകകപ്പുകൾക്കായി ഇന്ത്യയ്ക്ക് ഇത് മികച്ചൊരു കൂട്ടായ്മയാണ്,’ ജയസൂര്യ പറഞ്ഞു.

നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് രോഹിത്തും കോഹ്‌ലിയും. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരുവരുടെയും കൂട്ടുകെട്ട് മറ്റു യുവതാരങ്ങളുടെ മികച്ച ഫോമും കൊണ്ട് നല്ലൊരു മത്സരം കാണാനാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

സെപ്റ്റംബർ 27ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലെ ബർസാപാര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബർ മൂന്നിന് ന്യൂ ചണ്ഡിഗഢ് മഹാരാജ യാദവീന്ദ്ര സിംങ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്വാദ്, കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ഔഖിബ് നബി, യശസ്വി ജെയ്‌സ്വാൾ, നമൻ ധീർ.

 

Content Highlight: Sanath Jayasurya talks about Rohit Sharma and Virat Kohli importance of Indian cricket team