എഡിറ്റര്‍
എഡിറ്റര്‍
സര്‍ദാര്‍ സരോവര്‍ അണക്കെട്ട്; കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം; നിരാഹാരം കിടക്കുന്ന മേധാപട്കറുടെ ജീവന്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കണമെന്നും വി.എസ്
എഡിറ്റര്‍
Saturday 5th August 2017 3:01pm

തിരുവനന്തപുരം: സര്‍ദാര്‍ സരോവര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍.

സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുമ്പോള്‍ കുടിയൊഴിപ്പക്കപ്പെടുന്ന പതിനായിരകണക്കിനാളുകളുടെ പുനരധിവാസം പൂര്‍ണമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മേധാപട്കര്‍ നിരാഹാര സമരം നടത്തുന്നത്.


Dont Miss പിണറായിക്ക് പേടിപ്പനി; പി. രാജുവിനോട് വിശദീകരണം തേടി സി.പി.ഐ


കഴിഞ്ഞ ഒമ്പതു ദിവസമായി നടത്തുന്ന നിരാഹാര സമരത്തെ തുടര്‍ന്ന് അവരുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും , ജീവനു തന്നെ ഭീഷണി നേരിടുകയും ചെയ്യുകയാണ്.

ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട മധ്യപ്രദേശ് സര്‍ക്കാരാകട്ടെ, പൂര്‍ണമായി കുടിയൊഴിപ്പിച്ചവരുടെ പുനരധിവാസം താല്‍ക്കാലികമായിട്ടു മാത്രമാണ് നടപ്പാക്കുന്നത്. ഇതിനെതിരെ നടത്തുന്ന സമരം അവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അവിടെ കുടിയൊഴിപ്പിക്കപ്പെട്ടമുഴുവന്‍ ജനങ്ങളുടെയും പുനരധിവാസം ഉറപ്പാക്കിക്കൊണ്ട് മേധാപട്കറുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറാകണമെന്നും വി.എസ്.ആവശ്യപ്പെട്ടു.

Advertisement