തൃശൂര്‍: എല്‍.ഡി.എഫിന് വേണ്ടി തെരഞ്ഞെടുപ്പ് നോട്ടീസ് വിതരണം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും ഭീഷണിയുമെന്ന് റിപ്പോര്‍ട്ട്.
പാറമേക്കാവ് ക്ഷേത്രത്തിന് സമീപം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന് വേണ്ടി പ്രചരണം നടത്തുകുയും നോട്ടീസ് നല്‍കുകയും ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് അസഭ്യവര്‍ഷമുണ്ടായത്. എഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ഇവര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പൊലീസില്‍ പരാതി നല്‍കി. ഇവരുടെ ചിത്രങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രചാരണം നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നോട്ടീസ് കൊടുക്കുന്നത് തടയുകയും നോട്ടീസ് കൊടുക്കുന്നത് തടയുകയുമായിരുന്നെന്ന് പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയം പറഞ്ഞും തങ്ങളെ അധിക്ഷേപിച്ചെന്നും ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെന്നും പറഞ്ഞ ഇവര്‍ കയ്യേറ്റത്തിന് ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചു
DoolNews Video
