ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് രണ്ട് വിജയം മാത്രമാണ് ലഖ്‌നൗവിനുള്ളത്.
വെറും നാല് പോയിന്റ് മാത്രം കയ്യിലുള്ള ലഖ്‌നൗവിന് തുടര്‍ മത്സരങ്ങള്‍ എല്ലാം വിജയിച്ചെങ്കിലെ പ്ലേഓഫിലേക്കുള്ള വിദൂര സാധ്യതയെങ്കിലും ഉണ്ടാകുകയുള്ളൂ.
പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിന് പ്ലേഓഫ് ഉറപ്പിക്കാന്‍ ഈ മത്സരത്തില്‍ വിജയം ഉറപ്പാക്കണം. നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ ആറ് വിജയവും മൂന്ന് പരാജയവുമുള്‍പ്പെടെ 12 പോയിന്റാണ് ബെംഗളൂരുവിനുള്ളത്.
അതേസമയം മത്സരത്തിനായി ബെംഗളൂരു ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. തന്റെ 200ാം മത്സരത്തിനാണ് താരം ഇറങ്ങുന്നത്.
Mastermind DK knows it. 😎
King of Swing, Bhuvi shows it. 🥶
ഐ.പി.എല്ലില്‍ 199 മത്സരങ്ങളില്‍ നിന്ന് 215 വിക്കറ്റുകളാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. 5/19 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 26.40 എന്ന കിടിലന്‍ ആവറേജിലാണ് ഭുവി പന്തെറിയുന്നത്. 7.68 എന്ന മിന്നും എക്കോണമിയും ഭുവിക്കുണ്ട്. ന്യൂ ബോളില്‍ സൂപ്പര്‍ സ്വിങ് കൈകാര്യം ചെയ്യാനുള്ള ഭുവിയുടെ കഴിവ് മികച്ചതാണ്. സ്വിങ് കിങ് എന്ന വിളിപ്പേരുള്ള ഭുവി സീസണില്‍ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ നേടി ഭുവനേശ്വറാണ് ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. വേഗതയ്‌ക്കൊപ്പം തന്റെ സ്വിങ്ങും അനുഭവ സമ്പത്തും കൊണ്ട് ബാറ്റര്‍മാരെ വെട്ടിലാക്കാന്‍ താരത്തിന് സാധിക്കും.
Content Highlight: Bengaluru pacer Bhuvneshwar Kumar is preparing for his 200th IPL match