മഞ്ഞുകാലം സ്ത്രീകളെ സംബന്ധിച്ച് കുറച്ച് പേടിയുള്ള കാലമാണ്. കാരണം മഞ്ഞുകാലത്താണ് പല രോഗങ്ങളും അവരെ അലട്ടുന്നത്. വരണ്ട ചര്‍മ്മം, കാലുകളും കൈയും വിണ്ടു കീറല്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ സമയത്താണ് ഉണ്ടാകുന്നത്.
മഞ്ഞുകാലം വന്നെത്തിക്കഴിഞ്ഞു. ഇതാ മഞ്ഞുകാലത്തും നിങ്ങള്‍ സുന്ദരികളായിരിക്കാന്‍ കുറച്ച് മാര്‍ഗങ്ങള്‍
സോഫ്റ്റ് സ്‌കിന്‍ ഉള്ളവര്‍ക്ക്
നിങ്ങളുടെ കൈയില്‍ കുറച്ച് വെണ്ണയോ (shea butter) എണ്ണയോ (jojoba oil) കരുതുന്നത് നല്ലതാണ് കാരണം നിങ്ങളുടെ ജോലി കഴിഞ്ഞും വെള്ളം ഉപയോഗിച്ചതിന് ശേഷവും ഇവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ കൈയില്‍ പുരട്ടുകയാണെങ്കില്‍ നിങ്ങളുടെ കൈ സോഫ്റ്റും സ്മൂത്തും ആവും
ചുണ്ടുകളുടെ സംരക്ഷണത്തിന്
മഞ്ഞുകാലത്തുള്ള ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മഞ്ഞുകാലത്ത് ചുണ്ടുകള്‍ വളെരെപ്പെട്ടെന്ന് പൊട്ടുകയും വരളുകയും ചെയ്യും. ഇത് തടയുന്നതിന് ലിപ് ബാമുകള്‍ ഉപയോഗിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.
നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന ലിപ് ബാമുകളില്‍ നിന്ന് വ്യത്യസ്തമായി വെണ്ണയും വെണ്ണയും അടങ്ങിയിട്ടുള്ള ലിപ് ബാമുകള്‍ ഉപയോഗിക്കാം.
ഒലീവ് എണ്ണയും വെണ്ണയും നേരിട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നതും നല്ലതാണ്. മഞ്ഞുകാലങ്ങളില്‍ മുട്ട, മീന്‍ തുടങ്ങിയവ കഴിക്കുന്നതും ചുണ്ടുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
മുടികളുടെ സംരക്ഷണത്തിന്
മഞ്ഞുകാലങ്ങളില്‍ മുടിയുടെ സംരക്ഷണവും വളരെ അത്യാവിശ്യമാണ്. മുടി സംരക്ഷിച്ചില്ലെങ്കില്‍ അവ കൊഴിയുകയും ഡ്രൈയാവുകയും ചെയ്യും. അതുകൊണ്ട് വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ദിവസും മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്.
വെളിച്ചെണ്ണയുടെ ഉപയോഗം മുടി ഡ്രൈ ആവുന്നത് തടയുകയും മുടിക്ക് നല്ല ബലം നല്‍കുകയും ചെയ്യും.
ഷവര്‍ ചെയ്യുമ്പോള്‍
തണുപ്പ് കാലാവസ്ഥയില്‍ ശക്തിയായ ഷവര്‍ വെള്ളത്തില്‍ കുളിക്കുന്നത് രസകരമായി തോന്നും. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിന് അത്ര നല്ലതല്ല.
ശക്തിയായുള്ള ഷവറിങ് നിങ്ങളുടെ ചര്‍മ്മത്തെ ഡ്രൈയാക്കുകയും വരണ്ടതാവുകയും ചെയ്യും.
ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍
മഞ്ഞുകാലത്ത് ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. മഞ്ഞുകാലത്ത് നല്ല ക്രീമുകള്‍ ഉപയോഗിക്കണം. നല്ല എണ്ണകള്‍ അടങ്ങിയിട്ടുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.
നിങ്ങള്‍ പുറത്ത് പോകിന്നതിന് അരമണിക്കൂര്‍ മുമ്പായെങ്കിലും ക്രീം ഉപയോഗിച്ചിരിക്കണം.
