ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനമാറ്റത്തിന് ശേഷം ഏകദിന ക്യപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ്ലിയെ മാറ്റി ബി.സി.സി.ഐ. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ പുതിയ നായകന്‍.
ഈ വര്‍ഷം നടന്ന ടി-20 വേള്‍ഡ് കപ്പിന് ശേഷം കുട്ടിക്രിക്കറ്റിലെ നായക സ്ഥാനത്ത് നിന്ന് വിരാട് സ്വയം ഒഴിയുകയായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു കോഹ്‌ലി.
അതേസമയം, ഐ.സി.സി ഇവന്റുകളിലെ ടീമിന്റെ പരാജയങ്ങളോടൊപ്പം ബാറ്റിങ്ങിലും ഫോം ഔട്ടായതാണ് കോഹ്ലിക്ക് ക്യപ്റ്റന്‍ സ്ഥാനം നഷ്ടമാകാന്‍ കാരണമായത്.
ടി-20 വേള്‍ഡ് കപ്പിന് ശേഷം നടന്ന ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയില്‍ രോഹിത്തായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ബി.സി.സി.ഐ ഇതുവരെ ഔദ്യോഗികമായി രോഹിത്തിനെ ക്യപ്റ്റനായി പ്രഖ്യാച്ചിട്ടില്ലായിരുന്നു.
‘ഓള്‍ ഇന്ത്യ സെലക്ഷന്‍ കമ്മിറ്റി ഇനി മുന്നോട്ടുള്ള മത്സരങ്ങളില്‍ രോഹിത്തിനെ ഏകദിനത്തിലും ട്വന്റി-ട്വന്റിയിലും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു’ ബി.സി.സി.ഐ വ്യക്തമാക്കി.
ലിമിറ്റഡ് ഓവര്‍ ക്യപ്റ്റന്‍സിക്ക് പുറമെ ടെസ്റ്റില്‍ രോഹിതിനെ വൈസ് ക്യപ്റ്റനുമായും നിയമിച്ചിട്ടുണ്ട്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന രഹാനെയ്ക്ക് പകരമായാണ് രോഹിത്തിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.
ഏകദിനത്തില്‍ 95 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച വിരാട്, 65 മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തലേക്കെത്തിച്ചിരുന്നു. ക്യപ്റ്റന്‍ സ്ഥാനത്ത് നിന്നുകൊണ്ട് 72.65 ആവറേജില്‍ 5449 റണ്‍സാണ് താരം നേടിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BCCI appoints Rohit Sharma as new ODI captain
