തന്റെ ആരാധകരെ എന്നും ചേര്‍ത്തുപിടിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ചിത്രം നെഞ്ചില്‍ പച്ചകുത്തിയ ആരാധകന്റെ നെഞ്ചില്‍ ഓട്ടോഗ്രാഫ് എഴുതുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് താരം ഓട്ടോഗ്രാഫ് നല്‍കിയത്.

നെഞ്ചില്‍ ഓട്ടോഗ്രാഫ് നല്‍കുന്നതിനോടൊപ്പം ‘ഇതൊക്കെ കണ്ടാല്‍ എല്ലാവരും എന്നെയേ കുറ്റം പറയൂ’ എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ഓട്ടോഗ്രാഫ് നല്‍കിയത്. ശേഷം ആരാധകനോടൊപ്പം ഫോട്ടോയെടുക്കുന്നതും വീഡിയോയില്‍ കാണാനാകും. ഇന്‍സ്റ്റഗ്രാം, എക്‌സ്, ഫേസ്ബുക്ക് പേജുകളില്‍ ഇതിനോടകം വീഡിയോ വൈറലായിക്കഴിഞ്ഞു.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ തന്റെ ആരാധകരെ പ്രശംസിച്ച മോഹന്‍ലാലിന്റെ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ പറുന്ന വാക്ക്, ‘എനിക്കെന്റെ പിള്ളേരുണ്ടെടാ’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ശേഭനയാണ് നായിക. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. രജപുത്ര പ്രൊഡക്ഷന്‍സാണ് നിര്‍മാണം. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.

Content Highlight: Autograph to fan by Mohanlal going viral in social media