[]തിരുവന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളുടെ വീതി 70 മീറ്ററാക്കണമെന്ന് ഗതാഗതമത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനെതിരെ സമരം നടത്തുന്നത് എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകള്‍ ആണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സംസ്ഥാനത്തെ ദേശീയപാതയുടെ വീതി 45 മീറ്ററാക്കാന്‍ കളകടര്‍മാരുടെ യോഗത്തില്‍ പൊതുധാരണയായിരുന്നു. എന്നാല്‍ 70 മീറ്ററെങ്കിലും വേണമെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മന്ത്രി.
ദല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന ഗതാഗത വികസനസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ആര്യാടന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവേ ആണ് ഇ്ക്കാര്യത്തില്‍ തന്റെ മുന്‍നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
ദേശീയപാത 45 മീറ്ററെങ്കിലും വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. വാഹനങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ 77 ലക്ഷത്തോളം വാഹനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
10 വര്‍ഷം മുമ്പ് ഇത് 24 ലക്ഷം മാത്രമായിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ പത്ത് വര്‍ഷം കഴിഞ്ഞാല്‍ റോഡില്‍ ഇറങ്ങാന്‍ സ്ഥലം ഇല്ലാതെ വരും.
അത് കൊണ്ട് തന്നെ ദേശീയ പാതകളുടെ വീതി 70 മീറ്ററെങ്കിലും വേണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ആര്യാടന്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ 60 മീറ്ററിലാണ് ദേശീയ പാത നിര്‍മിക്കുന്നത്. കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ്.
മറ്റിടങ്ങളില്‍ വീതി 60 മീറ്ററാണെങ്കില്‍ കേരളത്തില്‍ 70 എങ്കിലും വേണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന് വ്യത്യസ്ത അഭിപ്രായം ഉണ്ടായേക്കാം. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ആര്യാടന്‍ പറഞ്ഞു.
