ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 197 റണ്‍സ് വിജയലക്ഷ്യം. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് സ്വന്തമാക്കിയത്.
പഞ്ചാബ് ബൗളിങ്ങില്‍ യുസ്വേന്ദ്ര ചഹല്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
എന്നാല്‍ പഞ്ചാബിന്റെ ബൗളിങ് നിരയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത് അര്‍ഷ്ദീപ് സിങ് ആയിരുന്നു. മൂന്ന് ഓവറില്‍ 52 റണ്‍സാണ് താരം വിട്ടുനല്‍കിയത്. 17.33 എന്ന എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ഈ സീസണില്‍ അര്‍ഷ്ദീപ് 500 റണ്‍സാണ് വിട്ടുനല്‍കിയത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് വിട്ടുനല്‍കുന്ന ബൗളറായും അര്‍ഷ്ദീപ് മാറി. ഇത് മൂന്നാം തവണയാണ് അര്‍ഷ്ദീപ് 500+ റണ്‍സ് ഒരു സീസണില്‍ വഴങ്ങുന്നത്. 2024, 2025 എന്നീ സീസണുകളിലാണ് താരം 500ലധികം റണ്‍സ് വഴങ്ങിയത്.

തുടര്‍ച്ചയായ മൂന്നാം സീസണിലാണ് താരം 500 റണ്‍സ് വീട്ടുനല്‍കിയതെന്നതും ശ്രദ്ധേയമാണ്. രണ്ട് തവണ ഒരു സീസണില്‍ 500+ റണ്‍സ് വിട്ടുനല്‍കിയ യുസ്വേന്ദ്ര ചഹല്‍, റാഷിദ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവരെ മറികടന്നാണ് ഈ മോശം റെക്കോഡില്‍ അര്‍ഷദീപ് ഒന്നാമനായത്.
അതേസമയം മത്സരത്തില്‍ ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ലഖ്നൗ മികച്ച സ്‌കോര്‍ നേടിയത്. 44 പന്തില്‍ നിന്നും 72 റണ്‍സാണ് ഇംഗ്ലിസ് അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
Let’s defend this and sign off with a 𝙒 ✌️ pic.twitter.com/HTm2soa01w
— Lucknow Super Giants (@LucknowIPL) May 23, 2026
ആയുഷ് ബദോണി 18 പന്തില്‍ 43 റണ്‍സും നേടി മികച്ചു നിന്നു. 18 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 43 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അബ്ദുല്‍ സമദും ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 20 പന്തില്‍ പുറത്താവാതെ 37 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് വീതം ഫോറുകളും സിക്‌സുകളുമാണ് സമദ് നേടിയത്.
Content Highlight: Arshdeep singh create a unwanted record in ipl
