വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ വെടിക്കെട്ടുമായി സഞ്ജു സാംസണ്‍. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ 21 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സഞ്ജു സാംസണ്‍ കയ്യടി നേടിയത്.
ലഖ്‌നൗവില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പ്രായശ്ചിത്തമെന്നോണമാണ് സഞ്ജു ജാര്‍ഖണ്ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെടിക്കെട്ട് പുറത്തെടുത്തത്.
Sanju right now : 🔥🔥🔥 https://t.co/PE63C8n6Za
— Chennai Super Kings (@ChennaiIPL) October 9, 2026
അഭിഷേക് ശര്‍മ ക്രീസിലുണ്ടായിരുന്നപ്പോള്‍ താരത്തിന് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരം നല്‍കിയും കൃത്യമായി സ്‌ട്രൈക് റൊട്ടേറ്റ് ചെയ്തും ആങ്കറിങ് ഇന്നിങ്‌സ് പുറത്തെടുത്ത സഞ്ജു, എന്നാല്‍ അഭിഷേക് പുറത്തായതോടെ ഹിറ്റിങ് മോഡിലേക്ക് ഗിയര്‍ മാറ്റി.
Shifted gears and HOW 🔥 Revisit Sanju Samson’s blitz ▶️ https://t.co/FV7CqlEXzt #TeamIndia | #INDvWI | @mflone_ | @IamSanjuSamson https://t.co/4msqdim0Rk
— BCCI (@BCCI) October 9, 2026
സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ഒന്നിന് പിന്നാലെ ഒന്നായി പന്ത് ബൗണ്ടറി കടന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡും അതിവേഗം ചലിച്ചു.
ഒടുവില്‍ പവര്‍പ്ലേ അവസാനിക്കും മുമ്പ് നേരിട്ട 21ാം പന്തില്‍ ഫോറടിച്ച് സഞ്ജു തന്റെ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇതാദ്യമായാണ് പവര്‍പ്ലേയ്ക്കുള്ളില്‍ സഞ്ജു ഇന്ത്യയ്ക്കായി അര്‍ധ സെഞ്ച്വറി നേടുന്നത്.
Muscular and Intentful 💪 Sanju Samson made full use of the Powerplay ✅ Updates ▶️ https://t.co/mZlyaWZsoe #TeamIndia | #INDvWI | @mflone_ | @IamSanjuSamson https://t.co/ATcAq8UAX2
— BCCI (@BCCI) October 9, 2026
ടി-20ഐ പവര്‍പ്ലേയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം അര്‍ധ സെഞ്ച്വറി
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – 6
രോഹിത് ശര്‍മ – 2
ഇഷാന്‍ കിഷന്‍ – 2
യശസ്വി ജെയ്‌സ്വാള്‍ – 1
കെ.എല്‍. രാഹുല്‍ – 1
സഞ്ജു സാംസണ്‍ – 1*
അതേസമയം, നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 32 പന്തില്‍ 72 റണ്‍സെടുത്ത സഞ്ജു സാംസണൊപ്പം 17 പന്തില്‍ 33 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, കുല്‍ദീപ് യാദവ്.
വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍
ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കാമില്‍ പൂരന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്‌സ്, റോമാരിയോ ഷെപ്പേര്‍ഡ്, ഷമര്‍ സ്പ്രിംഗര്‍, അകീല്‍ ഹൊസൈന്‍, ഷമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി.
Content highlight: Sanju Samson becomes the first player to score a half-century for India within the powerplay.
