വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മായങ്ക് യാദവ് പരിഭ്രാന്തിയിലായിരുന്നുവെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്‌മാൻ ചേതേശ്വർ പൂജാര.

മികച്ച ലൈനിലും ലെങ്തിലും ബൗൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പേസിനെ പൂർണമായും ആശ്രയിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു. ക്രിക്ക് ഇൻഫോയിൽ നടന്ന ചർച്ചയിൽ സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു കാര്യം പൂജാര പങ്കുവെച്ചത്.

മായങ്ക് യാദവ്

‘അദ്ദേഹം അല്പം പരിഭ്രാന്തിയിലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. നല്ല പേസ് ഉണ്ടെന്നത് അദ്ദേഹത്തിന്റെ പോസിറ്റീവ് വശമാണ്. പക്ഷേ, ടി-20 ഫോർമാറ്റിൽ കാര്യം പേസ് മാത്രമല്ലെന്ന് മായങ്ക് വളരെ വേഗം മനസ്സിലാക്കേണ്ടതുണ്ട്. ബൗളിങ്ങിൽ ലൈനും ലെങ്തും തന്നെയാണ് ഇവിടെ പ്രധാനം. ആദ്യ ഓവറിൽ അദ്ദേഹത്തിന്റെ ലൈനും ലെങ്തും കൃത്യമായിരുന്നില്ല. രണ്ടാം ടി-20 മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ, ആദ്യ പന്ത് മുതൽ തന്നെ അദ്ദേഹം പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും.

കാര്യങ്ങൾ വളരെ ലളിതമാക്കാൻ ശ്രമിക്കുക. ഇതൊരു ടി-20 മത്സരമാണെന്ന് എനിക്കറിയാം, എങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ ചെയ്യാറുള്ളതുപോലെ ഗുഡ് ലെങ്തിൽ തന്നെ പന്തെറിയാൻ ശ്രമിക്കുക,’ പൂജാര വ്യക്തമാക്കി.

ലഖ്നൗവിൽ നടന്ന ആദ്യ ടി-20യിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചപ്പോഴും, മായങ്ക് തന്റെ നാല് ഓവറിൽ നിന്ന് 1-40 റൺസ് നേടി, ആദ്യ ഓവറിൽ നാല് ബൗണ്ടറികൾ വഴങ്ങി.

മികച്ച രീതിയിൽ പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും 34 പന്തിൽ നിന്ന് 56 റൺസ് നേടിയ ഷെർഫെയ്ൻ റൂഥർഫോർഡിൻ്റെ വലിയ വിക്കറ്റ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഇന്ന് ( ഒക്ടോബർ 9 ) ന് പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെയാണ്. റാഞ്ചിയിൽ വച്ച് നടക്കുന്ന മത്സരത്തിൽ വിജയം തുടരാനാണ് മെൻ ഇൻ ബ്ലൂ ലക്ഷ്യം വെക്കുന്നത്.

Content Higlights: Poojara  talks about Mayang Yadav Bowling