നിര്‍ണായക പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീന തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയ മത്സരമായിരുന്നു ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേത്. കഴിഞ്ഞ രണ്ട് കളിയെ അപേക്ഷിച്ച് മികച്ച ഒത്തിണക്കത്തോടെ പന്ത് തട്ടിയ മെസിയും സംഘവും നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

അര്‍ജന്റീന തിരിച്ചുവരും എന്ന പ്രതീക്ഷയോടെയാണ് മത്സരത്തില്‍ ഭൂരിഭാഗം പേരും പ്രവചിച്ചത്. എന്നാല്‍ ടീമിന്റെ ഫോം മുന്നില്‍ക്കണ്ട് ചിലര്‍ കളി സമനിലയും അര്‍ജന്റീന തോല്‍ക്കുമെന്നും പ്രവചിച്ചു.

ഇന്നലെ നടന്ന മത്സരത്തില്‍ ശരിയുത്തരം പറഞ്ഞവരില്‍ നിന്നും നറുക്കെടുത്ത് സമ്മാനത്തിനര്‍ഹനായിരിക്കുന്നത് മൊഹമ്മദ് ഇര്‍ ഫാദാണ്

ഉത്തര കേരളത്തിലെ നമ്പര്‍ വണ്‍ ഇലക്ട്രോണിക്സ് & ഹോം അപ്ലയന്‍സ്സസ് ഡീലറായ കണ്ണങ്കണ്ടിയും ഇത്താക്ക ഷര്‍ട്ട്സ് & ട്രൗസേര്‍സും ചേര്‍ന്നാണ് ഫുട്ബാള്‍ ആരാധകര്‍ക്കായി പ്രവചന മത്സരം ഒരുക്കുന്നത്.