'അത്തരം ആളുകള്‍ ഷാര്‍പ്പ് ആയിരിക്കുമെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ല' : മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി അനുപം ഖേറിന്റെ അമ്മ
indian cinema
'അത്തരം ആളുകള്‍ ഷാര്‍പ്പ് ആയിരിക്കുമെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ല' : മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി അനുപം ഖേറിന്റെ അമ്മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th January 2019, 2:24 pm

 

മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി അനുപം ഖേറിന്റെ അമ്മ ദുലരി ഖേര്‍. അനുപം ഖേര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രം കണ്ടശേഷമാണ് ദുലരി ഖേറിന്റെ പ്രതികരണം. ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ദുലരി ഖേര്‍ മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തുന്നത്.

“ഞാന്‍ മന്‍മോഹന്‍സിങ്ങിനെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. പാവമാണ്. അത്തരം ആളുകള്‍ ഷാര്‍പ്പാണെന്ന് മറ്റുള്ളവര്‍ക്കറിയില്ല.” എന്നായിരുന്നു ദുലരി ഖേറിന്റെ പ്രതികരണം.

വീഡിയോയില്‍ അനുപം ഖേറിന്റെ അഭിനയത്തെ ദുലരി പ്രശംസിക്കുകയും ചെയ്തു. ഇത് തന്റെ മകനാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായെന്നും അഭിനയം അത്ഭുതപ്പെടുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 100ല്‍ 100 മാര്‍ക്കാണ് അനുപം ഖേറിന്റെ അഭിനയത്തിന് അവര്‍ നല്‍കിയത്.

Also read:സെക്രട്ടറിയേറ്റു പടിക്കല്‍ നിരാഹാരമിരിക്കാന്‍ നേതാക്കന്മാരില്ല; വെട്ടിലായി ബി.ജെ.പി നേതൃത്വം

“എനിക്ക് സിനിമ വളരെ ഇഷ്ടപ്പെട്ടു. എല്ലാര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.” ദുലരി ഖേര്‍ പറഞ്ഞു.

മന്‍മോഹന്‍സിങ്ങിനെക്കുറിച്ചുള്ള തന്റെ അമ്മയുടെ നിരീക്ഷണം തനിക്ക് കിട്ടിയ ഏറ്റവും നല്ല ബഹുമതിയായി കണക്കാക്കുന്നെന്ന് അമ്മയുടെ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് അനുപം ഖേര്‍ പറഞ്ഞു.

മന്‍മോഹന്‍സിങ്ങിന്റെ അന്നത്തെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാരു എഴുതിയ ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്നപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മച്ചിട്ടുള്ളത്. 2014 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് 10 വര്‍ഷക്കാലം ഭരണത്തിലിരുന്ന പ്രധാമന്ത്രി മന്‍മോഹന്‍സിങിന്റെ ജീവിതമാണ് സിനിമ. ഇതൊരു പ്രൊപ്പഗണ്ട ചിത്രമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.