ഇങ്ങനൊരു നിര്‍മ്മാതാവിനെ കണ്ടിട്ടില്ല'നസ്രിയയെ കുറിച്ച് അമല്‍നീരദ്
movie
ഇങ്ങനൊരു നിര്‍മ്മാതാവിനെ കണ്ടിട്ടില്ല'നസ്രിയയെ കുറിച്ച് അമല്‍നീരദ്
ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 11:51 pm

കൊച്ചി: വരത്തന്‍ എന്ന് വ്യത്യസ്തമായ ത്രില്ലര്‍ ചിത്രം തിയ്യറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അമല്‍ നീരദും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.പലപ്പോഴും നസ്രിയക്ക് നിര്‍മ്മാതാവാണെന്ന ബോധമില്ലായിരുന്നു എന്നാണ് ചിത്രത്തിന്റെ നായികയും, സംവിധായകനും സഹനിര്‍മ്മാതാവുമായ അമല്‍ നീരദും പറയുന്നു.

രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിലായാണ് ഇരുവരും ഒരേ അഭിപ്രായം പങ്കുവച്ചത്.ഇത് പോലൊരു നിര്‍മ്മാതാവിനെ വേറെ കണ്ടിട്ടില്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. ആറ് മണിയാകുമ്പോഴേക്കും പായ്ക്കപ്പ് പറയുന്ന പ്രൊഡ്യൂസര്‍ ആണ് നസ്രിയ. ഇത് കണ്ട് നസ്രിയ നിര്‍മ്മാതാവ് തന്നെയല്ലേ എന്ന് ക്യാമറാമാന്‍ തന്നോട് ചോദിച്ചിരുന്നുവെന്നും അമല്‍ പറഞ്ഞു. ഇന്നത്തേക്ക് ഇത്രയൊക്കെ മതി, നമുക്ക് നിര്‍ത്തി വീട്ടില്‍ പോവാമെന്നൊക്കെ വന്നു പറയുമെന്ന് അമല്‍ ഓര്‍ക്കുന്നു.

Also Read: ഗീത ഗോപിനാഥ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ്

ചിത്രത്തിലെ നായികയായ ഐശ്വര്യക്കും ഇതേ അഭിപ്രായമാണ് നസ്രിയ എന്ന നിര്‍മാതാവിനെക്കുറിച്ച്. നിര്‍മാതാവാണെന്ന് നസ്രിയ പലപ്പോഴും മറന്നുപോകാറുണ്ടെന്നും അതുകൊണ്ടു നല്ല ഭക്ഷണം ഒക്കെ ലഭിച്ചിരുന്നുവെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ഇടയ്ക്ക് പാലായില്‍ ഒക്കെ പോയി ഭക്ഷണം വാങ്ങിക്കൊണ്ടു വരും, നിര്‍മാതാവാണെന്നും രാത്രി കണക്കൊക്കെ നോക്കണമെന്നും ഇങ്ങനെ തോന്നുന്നതൊക്കെ വാങ്ങി കൊടുക്കാന്‍ പാടില്ലെന്നും അമല്‍ നീരദാണ് നസ്രിയയെ ഇടയ്ക്ക് ഓര്‍മിപ്പിക്കാറുള്ളതെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നസ്രിയയുടെ കുട്ടിത്തമുള്ള പ്രകൃതത്തെ കുറിച്ച്  മുന്‍പ്‌ പലരും പറഞ്ഞിട്ടുണ്ട്. അഞ്ജലി മേനോന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ കാര്യം പങ്കു വെച്ചിട്ടുള്ളതാണഅ. നസ്രിയ എന്ന നിര്‍മ്മാതാവും വ്യത്യസ്തമല്ല എന്നാണ് ഇത് തെളിയിക്കുന്നത്.