എറണാകുളം:ബി.ജെ.പിയുടെ എറണാകുളം മണ്ഡലം ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായ അല്‍ഫോണ്‍സ് കണ്ണന്താനം മണ്ഡലം മാറി വോട്ടു ചോദിച്ചത് തമാശയായി.

ചാലക്കുടി ലോക്സഭാ പരിധിയില്‍പ്പെടുന്ന ആലുവയിലാണ് മന്ത്രി അറിയാതെ വോട്ടു ചോദിച്ചത്. കൂടെയുള്ള പ്രവര്‍ത്തകര്‍ മണ്ഡലം മാറിപ്പോയെന്ന് ഓര്‍മ്മിപ്പിച്ചപ്പോഴാണ് കണ്ണന്താനവും ഇക്കാര്യം തിരിച്ചറിഞ്ഞത്.

നെടുമ്പാശേരിയിലെ സ്വീകരണം കഴിഞ്ഞ് ബസില്‍ ആലുവയിലെത്തിയപ്പോഴാണ് സംഭവം. പലരും എറണാകുളത്തുകാരല്ലെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം വോട്ടഭ്യര്‍ത്ഥന മാറ്റി പ്രാര്‍ത്ഥിക്കണമെന്നാക്കി തിരുത്തുകയായിരുന്നു.