cook

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട് നായകന്‍  അലിസ്റ്റര്‍ കുക്ക്  ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ എന്ന റെക്കോര്‍ഡ് ആണ് കുക്ക് തകര്‍ത്ത്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള 9607 റണ്‍സ് എന്ന ഗവാസ്‌കറിന്റെ റെക്കോഡാണ് കുക്ക് മറികടന്നത്. ലോര്‍ഡ്‌സില്‍ പാകിസ്താനെതിരെ 81 റണ്‍സ് നേടിയതോടെയാണ് കുക്ക് റെക്കോര്‍ഡ് പുസ്തകം തിരുത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞതാരം എന്ന റെക്കോര്‍ഡും കുക്കിന്റെ പേരില്‍ തന്നെ.

ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കുക്കിന് 219 ഇന്നിങ്‌സ് വേണ്ടിവന്നെങ്കില്‍ ഗവാസ്‌കര്‍ വെറും 203 ഇന്നിങ്‌സില്‍ നിന്നാണ് ഈ റെക്കോര്‍ഡിട്ടത്
കുക്ക് 26 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയപ്പോള്‍ ഗവാസ്‌കറിന് 33 സെഞ്ച്വറികളാണുള്ളത്.