തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയുടെ രണ്ട് സഹോദരന്‍മാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അന്‍സാരി, ഷാജി എന്നിവരെയാണ് കൊച്ചിയില്‍ നിന്ന് പൊലീസ് പിടികൂടിയത്.

നേരത്തെ മറ്റൊരു സഹോദരന്‍ അല്‍ അമീനെ കൊച്ചി ഷാഡോ പൊലീസ് പിടികൂടിയിരുന്നു.

ALSO READ: പുല്‍വാമ ആക്രമണം; പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്രനീക്കം ശക്തമാക്കി ഇന്ത്യ

പെണ്‍കുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇമാമിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അല്‍ അമീന്‍ പൊലീസിന് മൊഴി.




തിരുവനന്തപുരം തോളിക്കോട് ജുമാ മസ്ജിദിലെ മുഖ്യ ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിമി. തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

അതേസമയം കേസില്‍ ഖാസിമി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

ALSO READ: ഇത് ഞങ്ങള്‍ മറക്കില്ല, പൊറുക്കില്ല; ഭീകരാക്രമണത്തില്‍ പ്രതികരണവുമായി സി.ആര്‍.പി.എഫ്

ഷഫീഖ് അല്‍ ഖാസിമി ലൈംഗികമായി ആക്രമിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി ഷഫീഖ് അല്‍ ഖാസിമി ലൈംഗികാതിക്രമം നടത്തിയെന്ന് വ്യക്തമാക്കിയത്. അയാള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിരുന്നു. പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

WATCH THIS VIDEO: