എഡിറ്റര്‍
എഡിറ്റര്‍
അജു വര്‍ഗീസിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി മെന്റലിസ്റ്റ് ആദി;പേടിച്ച് വിറച്ച് അജു;വീഡിയോ കാണാം
എഡിറ്റര്‍
Tuesday 31st October 2017 1:54pm

തിരുവനന്തപുരം: മെന്റലിസ്റ്റ് ആദിയ്ക്ക് മുന്നില്‍ പേടിച്ചുവിറച്ചിരിക്കുന്ന അജു വര്‍ഗീസിന്റെ വീഡിയോ വൈറലാകുന്നു. കൈരളി ചാനലില്‍ മെന്റലിസ്റ്റ് ആദി നടത്തുന്ന സീക്രട്ട് കോഡ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവമാണ് വീഡിയോയിലൂടെ അജു പങ്കുവെച്ചത്. ഷോക്കിങ് എന്ന് പറഞ്ഞുകൊണ്ടാണ് ആദിക്കൊപ്പമുള്ള അനുഭവം അജു പങ്കുവെച്ചത്.

പരിപാടിക്കിടെ ഒരു പൊതിയില്‍ നിന്നും അജുവിനെ കൊണ്ട് പാവയെ പുറത്തെടുപ്പിക്കുയും അതിന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കാന്‍ പറയുകയുമാണ് ആദി. പാവയെ കയ്യില്‍വെച്ചുകൊണ്ട് തന്നെ ഇന്ന് ജീവിച്ചിരിക്കാത്ത, എന്നാല്‍ അജുവിന് അടുപ്പമുള്ള ഒരാളെ മനസില്‍ വിചാരിക്കാന്‍ പറയുന്നു. അതിന് ശേഷം പാവയെ താഴെവെക്കാന്‍ പറയുകയും 50 രൂപ നോട്ട് അജുവിന് കൊടുക്കുകയും ചെയ്തു.

അതിന് ശേഷം പാവയുടെ കൈ ആദി മെഴുകുതിരികൊണ്ട് പൊള്ളിക്കുമ്പോള്‍ ഈ സമയം കണ്ണടച്ചിരിക്കുന്ന അജുവും തന്റെ കൈപൊള്ളുന്നതായി പറയുന്നു. കണ്ണു തുറന്നപ്പോള്‍ കൈപൊള്ളിയത് കണ്ട് പേടിച്ചുവിറച്ച അജുവിനെയാണ് വീഡിയോയില്‍ കാണുന്നത്.


Dont Miss എ.പി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്


ഇതിന് ശേഷം അജുവിനോട് വീണ്ടും കണ്ണടക്കാന്‍ ആദി പറയുന്നു. ”ഞാന്‍ നിങ്ങളുടെ ശരീരത്തില്‍ തൊടുന്നതായി ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ത്തുവെക്കണമെന്നും എവിടെയാണ് എത്ര തവണയാണ് ടച്ച് ചെയ്യുന്നതെന്ന് പറയണമെന്നും ആദി ആവശ്യപ്പെടുന്നു. അതിന് ശേഷം കണ്ണടക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പാവയെ എടുക്കുന്ന ആദി അതിന്റെ മുഖത്ത് 50 രൂ നോട്ട് കൊണ്ട് തടവുകയാണ്. എന്താണ് ഫീല്‍ ചെയ്തതെന്ന് അജുവിനോട് ചോദിക്കുമ്പോള്‍ മുഖം തടവിയതായി തോന്നിയെന്നായിരുന്നു അജുവിന്റെ മറുപടി. വീണ്ടും കണ്ണടക്കാന്‍ പറയുന്ന ആദി പാവയെ എടുത്ത് അതിന്റെ പുറത്ത് മൊട്ടുസൂചികൊണ്ട് കുത്തുകയും ഇതേസമയം തന്നെ പുറത്ത് ആരോ തൊട്ടതായി തോന്നിയെന്ന് അജുപറയുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് വീഡിയോയിലുള്ളത്….വീഡിയോ കാണാം….

Advertisement