ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് നേതാവും ദല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അജയ് മാക്കന്‍. പി.ടി.ഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അജയ് മാക്കന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഹുല്‍ തിരിച്ചുവരേണ്ട സമയം ഇതാണെന്നും വലിയ സ്വീകാര്യതയുള്ള നേതാവാണ് അദ്ദേഹമെന്നും മാക്കന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതിയ ആളുകള്‍ വരണമെന്നും മുതിര്‍ന്നവര്‍ സാവധാനം യുവാക്കള്‍ക്കായി വഴിയൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നേതൃത്വം മാറിയില്ലെങ്കില്‍ ആളുകള്‍ പാര്‍ട്ടി മാറും. മോദിയ്ക്കും ബി.ജെ.പിയ്ക്കുമെതിരെ ഏറ്റവും നന്നായി നിലയുറപ്പിക്കാനാകുന്ന നേതാവാണ് രാഹുല്‍. ‘, മാക്കന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ പ്രസിഡന്റിന് മാര്‍ഗനിര്‍ദ്ദശവുമായി നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയുമുണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ മടങ്ങിവരവിലെ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കണമെന്നും അജയ് മാക്കന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചത്.

WATCH THIS VIDEO: