മികച്ച അഭിപ്രായം നേടുകയാണു മനോജ് ബാജ്പേയ്, സാമന്ത അക്കിനേനി, പ്രിയ മണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ഫാമിലി മാന്‍ സീസണ്‍ 2 വെബ്സീരീസ്.
ത്രില്ലറായി ഒരുക്കിയ സീരീസില്‍ രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണു സാമന്ത കാഴ്ച വയ്ക്കുന്നത്. ഏറെ അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ മികവോടെ ചെയ്ത സമാന്തയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഡ്യൂപ്പ് പോലും ഇല്ലാതെയായിരുന്നു സമാന്തയുടെ അഭിനയം.
കരിയറില്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനം എന്നാണു നിരൂപകര്‍ വിലയിരുത്തുന്നത്. അപകടം നിറഞ്ഞ നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.
Content Highlight: Actress Samantha Akkineni Family Men 2 Series Videos
