'അയാം യുവര്‍ ഗാഥ ജാം'; ഗീതുമോഹന്‍ദാസിനു ജന്മദിനാശംസ നേര്‍ന്നു മഞ്ജു വാര്യര്‍
Malayalam Cinema
'അയാം യുവര്‍ ഗാഥ ജാം'; ഗീതുമോഹന്‍ദാസിനു ജന്മദിനാശംസ നേര്‍ന്നു മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th June 2021, 10:56 am

നടി ഗീതു മോഹന്‍ദാസിനു പിറന്നാളാശംസ നേര്‍ന്നു നടിയും ഗീതുവിന്റെ ഉറ്റ സുഹൃത്തുമായ മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഒരു ഡയലോഗു കടമെടുത്തുകൊണ്ടായിരുന്നു മഞ്ജു ഗീതുവിനുള്ള ആശംസ അറിയിച്ചത്.

‘ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്. അയാം യുവര്‍ ഗാഥാ ജാം’ എന്നായിരുന്നു ഇരുവരും ഇരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ എഴുതിയത്. നിരവധി പേരാണ് പോസ്റ്റിനു താഴെ വന്നു താരത്തിന് ആശംസ അറിയിക്കുന്നത്.

സിനിമയിലെ ഉറ്റസുഹൃത്തുക്കളാണു മഞ്ജുവും ഗീതുമോഹന്‍ദാസും ഭാവനയും സംയുക്തയും. സിനിമയ്ക്കപ്പുറത്തുള്ള സൗഹൃദനിമിഷങ്ങള്‍ പങ്കുവെച്ച് ഇവരെത്താറുമുണ്ട്. യാത്രകളിലും മറ്റു പരിപാടികള്‍ക്കുമൊക്കെയായി ഒരുമിക്കുമ്പോഴുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി ഇവര്‍ പങ്കുവെക്കാറുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Manju Warrier Birthdaywish to Geethu Mohandas