ലോക്ഡൗണിന് ശേഷം സിനിമാ ഷൂട്ടിംഗിലേക്ക് മടങ്ങുന്നതിന്റെ തിരക്കിലാണ് അഭിനേതാക്കളെല്ലാം. സിനിമാപ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാനാകുന്നതിന്റെ സന്തോഷം മലയാളി താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
വര്‍ക്കിലേക്ക് തിരിച്ചു പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. കാറിലിരുന്നുകൊണ്ടുള്ള സെല്‍ഫിയായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്.
ഈ ഫോട്ടോയുടെ കോംപോസിഷനാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.
കൂട്ടത്തില്‍ ഏറ്റവും ഹിറ്റായത് പൃഥ്വിരാജിന്റെ കമന്റായിരുന്നു. ‘ഈ ചിത്രത്തിന്റെ കോംപോസിഷന്‍ ഞാന്‍ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്. അതിന് പകരമായി അവിടെ വന്ന് കുറച്ചു കൂടി ബിരിയാണി കഴിച്ചോളാം,’ എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്.
ഇതിന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞ കമന്റും ചിരി പടര്‍ത്തുന്നതായിരുന്നു. ‘ഇത് ഒരുമാതിരി, ഹെഡ്‌സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയും പോലെ ആണല്ലോ’ എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.
Content Highlight: Actors Dulquer Salmaan and Prithviraj’s funny comments in instagram
