ഐ.സി.സി വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് ഇന്ന് ഒരു വയസ്. 2025 ഒക്ടോബർ 25നായിരുന്നു ഇന്ത്യൻ പെൺപട ഓസ്‌ട്രേലിയയെ സെമി ഫൈനലിൽ വീഴ്ത്തി കരുത്തുകാട്ടിയത്. നവി മുംബൈയിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ത്തിൽ 341 റൺസ് നേടി ഫിനിഷ് ചെയ്യുകയായിരുന്നു ഇന്ത്യ. ഇതോടെ ലോകകപ്പ് നോക്ക് ഔട്ടിലെ ഏറ്റവും വലിയ സ്‌കോർ ചെയ്‌സിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷികളായത്.
ഇന്ത്യയുടെ ചരിത്ര വിജയത്തിൽ മുഴങ്ങികേട്ടത് ഒരേയൊരു പേര് മാത്രമായിരുന്നു. ജെമീമ ജെസീക്ക റോഡ്രിഗസ്. മൂന്നാം നമ്പറിൽ ഇറങ്ങി ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റിയാണ് ജെമീമ കങ്കാരു കരുത്തിനെ മറികടന്നത്. 134 പന്തിൽ 14 ഫോർ ഉൾപ്പെടെ 127* റൺസ് നേടി പുറത്താകാതെയാണ് താരം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മോശം പ്രകടനങ്ങളുടെ പേരിൽ പഴികേട്ട ജെമീമ ഈ ഒറ്റ പ്രകടനത്തിലൂടെ ഇന്ത്യയുടെ ഹീറോയായി മാറുകയായിരുന്നു.
𝗖𝗹𝘂𝘁𝗰𝗵 𝗠𝗼𝗱𝗲 🔛 1️⃣2️⃣7️⃣* Runs 1️⃣3️⃣4️⃣ Balls 1️⃣4️⃣ Fours For her masterclass knock, Jemimah Rodrigues wins the Player of the Match award 🏅 Updates ▶ https://t.co/ou9H5gNDPT #TeamIndia | #WomenInBlue | #CWC25 | #INDvAUS | @JemiRodrigues https://t.co/1Zvxqwi5rw
— BCCI Women (@BCCIWomen) October 30, 2025
ജെമീമയ്ക്ക് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. 88 പന്തിൽ രണ്ട് സിക്‌സും 10 ഫോറും ഉപ്പെടെ 89 റൺസാണ് താരം സ്വന്തമാക്കിയത്. 101. 14 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റൺസ് നേടിയത്. സ്മൃതി മന്ഥാന (24), ദീപ്തി ശർമ (24), റിച്ചാ ഘോഷ് (26), അമൻജോത് കൗർ (16) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി മികച്ച സംഭാവനകൾ നൽകി.
ബാറ്റിങ്ങിൽ ഓസ്‌ട്രേലിയയുടെ ഓപ്പണർ ഫോബി ലിച്ച്ഫീൽഡിന്റെ കരുത്തിലാണ് ടീം സ്‌കോർ ഉയർത്തിയത്. 93 പന്തിൽ 17 ഫോറും മൂന്ന് സിക്‌സും ഉൾപ്പെടെ 119 റൺസ് നേടിയാണ് പുറത്തായത്. 127.96 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
താരത്തിന് പുറമെ മൂന്നാമതായി ഇറങ്ങിയ എല്ലിസ് പെറി 88 പന്തിൽ 77 റൺസും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനും ഓപ്പണറുമായ അലീസ ഹീലി അഞ്ച് റൺസിന് മടങ്ങിയതോടെ ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 155 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഓസീസിനെ മികച്ച സ്‌കോറിൽ എത്തിച്ചത്.
മത്സരത്തിൽ ഓസീസിന് വേണ്ടി ആറാം നമ്പറിൽ ഇറങ്ങിയ ആഷ്ളി ഗാർഡണർ 45 പന്തിൽ നാല് സിക്സും ഫോറും ഉൾപ്പെടെ 63 റൺസും നേടി മികച്ചുനിന്നിരുന്നു. അതേസമയം അവസാന ഓവറിനെത്തിയ ദീപ്തി ശർമയുടെ ഓവറിൽ ഒരു റൺ ഔട്ട് ഉൾപ്പെടെ മൂന്ന് വിക്കറ്റുകളാണ് വീണത്. നല്ലപ്പുറെഡ്ഡി ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഫൈനലിൽ സൗത്ത് ആഫ്രിക്കയെയും വീഴ്ത്തി ഇന്ത്യ കിരീടം ചൂടും ചെയ്തു. നവി മുംബൈയിൽ നടന്ന കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിന് വീഴ്ത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ചരിത്രത്തിലെ ആദ്യ ലോകകപ്പ് കൈപ്പിടിയിലാക്കിയത്.

ദീപ്തി ശർമയുടെയും ഷെഫാലി വർമയുടെയും ഓൾ റൗണ്ട് മികവിലാണ് ഇന്ത്യ ഫൈനൽ പിടിച്ചടക്കിയത്. ഷെഫാലി 87 റൺസും രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ അഞ്ച് വിക്കറ്റും 58 റൺസുമായിരുന്നു ദീപ്തിയുടെ സമ്പാദ്യം. ഷെഫാലി വർമ ഫൈനലിലെ താരമായപ്പോൾ ടൂർണമെന്റിന്റെ താരമായാണ് ദീപ്തി ശർമ തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight: Jemimah Rodrigues’ performance against Australia in the ICC Women’s World Cup semi-final is one year old today
