ഒരു ആക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും വലിയ താരങ്ങളുടെ വിജയങ്ങള്‍ മാത്രമാണ് കാണുന്നതെന്നും അതിന് പിന്നിലെ കഠിനാധ്വാനം മനസ്സിലാക്കണമെന്നും നടന്‍ പൃഥ്വിരാജ്.
മലയാളത്തിലെ വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പണമോ ഫെയിമോ പവറോ ഒന്നും കണ്ടല്ല ഇന്നും സിനിമയില്‍ തുടരുന്നതെന്നും ഇന്ന് സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്താലും തലമുറകളോളം ഇതേ രീതിയില്‍ ജീവിക്കാനുള്ളത് അവര്‍ക്ക് രണ്ടുപേര്‍ക്കുമുണ്ടെന്നും പൃഥ്വി പറഞ്ഞു. സിനിമയോടുള്ള അടങ്ങാത്ത പാഷന്‍ കൊണ്ടും ആ പ്രോസസിനോടുള്ള ഇഷ്ടം കൊണ്ടുമാണ് 40 ലേറെ വര്‍ഷമായിട്ടും അവര്‍ ഇന്നും സിനിമയില്‍ തുടരുന്നതെന്നും പൃഥ്വി പറഞ്ഞു.
‘നിങ്ങള്‍ ഒരു ആക്ടര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന ആളാവാം, നിങ്ങള്‍ ഒരു ആക്ടറെ കാണുമ്പോള്‍ അവര്‍ അച്ചീവ് ചെയ്തിരിക്കുന്ന അവസാനത്തെ പോയിന്റ് മാത്രമായിരിക്കും കാണുന്നത്. ഒരു വില കൂടിയ വണ്ടിയില്‍ വന്നിറങ്ങുന്ന വലിയ താരത്തെ കാണുമ്പോള്‍ അങ്ങനെ തനിക്കും വേണമെന്ന് ആഗ്രഹിക്കും. അതൊരു തെറ്റായ ആഗ്രഹമൊന്നുമല്ല. പക്ഷേ ആ വണ്ടി വാങ്ങിക്കുന്ന പോയിന്റിലേക്ക് എത്തുന്ന പ്രോസസുണ്ട്.
ആ വണ്ടി വാങ്ങി പിറ്റേ ദിവസം രാവിലെ നിങ്ങള്‍ ഷൂട്ടിനാണ് പോകുന്നത്. അതേ പ്രോസസ് റിപ്പീറ്റ് ചെയ്യുകയാണ്. ആ പ്രോസസ് എന്‍ജോയ് ചെയ്യണം. റിസള്‍ട്ട് സക്‌സസ് ആവാം ഫെയില്യര്‍ ആവാം. അപ്പോഴും അടുത്ത പ്രോസസിലേക്ക് പോകാന്‍ പറ്റണം. മലയാള സിനിമയിലെ രണ്ട് ലെജന്റുകളായ മമ്മൂക്കയും ലാലേട്ടനുമാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.
വളരെ വലിയ പ്രതിഫലം വാങ്ങുന്ന നടന്മാരാണ് മമ്മൂക്കയും ലാലേട്ടനും. അവര്‍ക്ക് ശരിക്കും പണത്തിന് ആവശ്യമുണ്ടായിട്ടാണോ? അവര്‍ ഇന്ന് തീരുമാനിക്കുകയാണ് സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യാമെന്ന്. എന്നാല്‍ പോലും ഇന്ന് ജീവിക്കുന്ന അതേ ലൈഫ് സ്റ്റൈലില്‍ അവര്‍ക്ക് അവരുടെ ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ സാധിക്കും.
അവരുടെ അടുത്ത ജനറേഷനും അതിനടുത്ത ജനറേഷനും അതുപോലെ ജീവിക്കാന്‍ പറ്റും. അതുകൊണ്ട് പണം എന്നതില്ല അവര്‍ വിശ്വസിക്കുന്നത്. ഫേമിലുമല്ല. കാരണം കഴിഞ്ഞ 40 ലേറെ വര്‍ഷമായി അവര്‍ക്ക് ആ ഫേം ഉണ്ട്. ഏതെങ്കിലും രീതിയിലുള്ള പവറിന് വേണ്ടിയുമല്ല.
പിന്നെ അവര്‍ എന്തിനായിരിക്കും ഇപ്പോഴും സിനിമയില്‍ തുടരുന്നത്. അത് ആ പ്രോസസിനോടുള്ള ഇഷ്ടംകൊണ്ടാണ്. ഇന്നും അവരുടെ ഈ പ്രായത്തിലും വെളുപ്പാന്‍കാലത്ത് എഴുന്നേറ്റ് അവര്‍ പോകുന്നു. അവര്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നു, അവരുടെ ലുക്ക് നന്നാക്കി വെക്കുന്നു.
രാവിലെ 7 മണിക്ക് ഏതെങ്കിലുമൊരു സ്ഥലത്ത് ഷൂട്ടിനായി പോകുന്നു. പ്രത്യേകിച്ച് എന്നെ പോലെ ഒരു ഡയറക്ടറൊക്കെയാണെങ്കില്‍ ഏതെങ്കിലും സ്ഥലത്തൊക്കെയായിരിക്കും ഷൂട്ട്. അവിടെ വന്ന് വെയിലത്ത് ഇങ്ങനെ ഇരിക്കുന്നു.
അവര്‍ ഇതിനെ സ്‌നേഹിക്കുകയാണ്. ആസ്വദിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പ്രോസസിനെ മനസിലാക്കുക. ഇത് എളുപ്പമല്ലെന്ന് മനസിലാക്കുക, എന്തുകൊണ്ടാണ് സക്‌സസ് ഫുള്‍ ആയിട്ടുള്ള ആക്ടേഴ്‌സ് ഹൈലി പെയ്ഡ് ആയതെന്ന് മനസിലാക്കുക. അതുകൊണ്ട് ആ പ്രോസസിനെ സ്‌നേഹിക്കാന്‍ തയ്യാറാകുക. അതിനെ വെറുക്കാന്‍ എന്തൊക്കെ കാരണം ഉണ്ടാകുമ്പോഴും,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Actor Prithviraj about Mohanlal and Mammootty Remmunaration