ന്യൂദല്‍ഹി: ജന്മാഷ്ടമി ദിനത്തില്‍ നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

വിശ്വശാന്തി ഫൌണ്ടേഷന്റെ കീഴില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള ആലോചനകള്‍ പ്രധാനമന്ത്രിയുമായി മോഹന്‍ലാല്‍ പങ്കുവെച്ചു. അതിന് എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Read: രാജ്യം മാത്രമല്ല നാശത്തിലേയ്ക്ക് നീങ്ങുന്നത്, നിങ്ങള്‍ ഓരോരുത്തരുമാണ്; എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തണം: അരുണ്‍ ഷൂരി


പ്രളയം തകര്‍ത്ത കേരളത്തിന് പകരം നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ശ്രമിക്കാമെന്ന് മോദി ലാലിനോട് പറഞ്ഞതായും കുറിപ്പിലുണ്ട്. കൂടാതെ വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് മോഹന്‍ലാല്‍ വിശദീകരിച്ചു.