കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം മേദിനിപൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം. മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിക്കുകയും എന്നാല്‍ ഇത് വിസമ്മതിച്ചതോടെ ആക്ര

ഒക്ടോബര്‍ 18 മുതല്‍ 20 വരെ ഹിന്ദുത്വര്‍ കുടുംബങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും ഒക്ടോബര്‍ 19ന് ദുര്‍ഗാ പൂജ പന്തലില്‍ അഞ്ജലി അര്‍പ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഒക്ടോബര്‍ 18, 19 തീയതികളില്‍ ക്രിസ്ത്യന്‍ കുടംബങ്ങളുടെ വീട്ടില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെത്തി മതം മാറാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു.

‘ കുടുബം വിസമ്മതിച്ചതിനാല്‍ സംഘം അവരെ ആക്രമിച്ചു. ഒരു സ്ത്രീയുടെ തലയ്ക്ക് അടിച്ച് ബോധം കെടുത്തി,’ അഭിഭാഷകനെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ശുദ്ധീകരണ ചടങ്ങിനായി ബോധം നഷ്ടപ്പെട്ട സ്ത്രീയെ നിര്‍ബന്ധിച്ച് കുളിപ്പിച്ചതായും അവര്‍ പറയുന്നു. ചന്ദ്രകോണ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി സമാന അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട്.

പതിനാല് വയസുള്ള പെണ്‍കുട്ടിയെ ശ്വാസം മുട്ടിക്കുകയും, വസ്ത്രങ്ങള്‍ വലിച്ചു കീറി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു. പൊലീസില്‍ അറിയിച്ചാല്‍ തീകൊളുത്തി കൊന്നുകളയുമെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കുടുംബങ്ങള്‍ പൊലീസിന്റെ സഹായം തേടിയപ്പോള്‍ അതിജീവിക്കണമെങ്കില്‍ സംഘത്തിന്റെ വാക്കുകള്‍ കേള്‍ക്കണം എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. മൂന്ന് കുടംബങ്ങളിലെയും പുരുഷന്മാരെ ക്ഷേത്രത്തില്‍ ആചാരങ്ങള്‍ക്കായി കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് ഹിന്ദുത്വര്‍ കൂട്ടി കൊണ്ട് പോയതായും കുടുംബം പറയുന്നു.

ആക്രമിക്കപ്പെട്ടവര്‍ അവരുടെ വിശ്വാസം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പൊലീസ് സംരക്ഷണം നല്‍കാത്തതിലാന്‍ ഗ്രാമം വിട്ടുപോവാനാണ് ശ്രമിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

2026 മെയ് 13 നും സെപ്റ്റംബര്‍ 20 നും ഇടയില്‍ പശ്ചിമ ബംഗാളിലെ 13 ജില്ലകളിലായി കുറഞ്ഞത് 60 ആക്രമണങ്ങളെങ്കിലും ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്നിട്ടുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Assault on a minor girl; threats against Christian families who refused to convert; Bajrang Dal attack in Bengal.