സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
നിലവില്‍ മത്സരത്തിലെ നാലാം ദിനത്തിലെ രണ്ടാം സെഷനില്‍ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 99 റണ്‍സിന് ഓള് ഔട്ട് ആക്കിയിരിക്കുകയാണ് പ്രോട്ടിയാസ്.
𝐂𝐨𝐦𝐩𝐥𝐞𝐭𝐞 𝐜𝐨𝐧𝐭𝐫𝐨𝐥 𝐟𝐫𝐨𝐦 𝐒𝐨𝐮𝐭𝐡 𝐀𝐟𝐫𝐢𝐜𝐚 💥 The hosts turn in a superb display on the field to enforce follow-on over Australia 👏 Follow the #WTC27 action LIVE 📝: https://t.co/6BlFOXnWtY https://t.co/NlLAEXSUp1
— ICC (@ICC) October 21, 2026
പ്രോട്ടിയാസിന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ നേടിയ മാര്‍ക്കോ യാന്‍സനാണ് മിന്നും ബൗളിങ് പ്രകടനം നടത്തിയത്. കഗീസോ റബാദ, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അന്റിക്ക് നോര്‍ക്യ ശേഷിച്ച വിക്കറ്റും നേടി.
അതേസമയം കങ്കാരുക്കള്‍ക്ക് വേണ്ടി കുറച്ചെങ്കിലും പൊരുതിയത് സ്റ്റീവ് സ്മിത്താണ്. 88 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ 28 റണ്‍സാണ് താരം നേടിയത്.
അതേസമയം ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സൗത്ത് ആഫ്രിക്ക നല്‍കിയത്. ഓപ്പണര്‍ നിക് മാഡിസണെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ പൂജ്യത്തില്‍ കുരുക്കിയ കഗീസോ റബാദയിലൂടെയാണ് പ്രോട്ടിയാസ് വിക്കറ്റ് വേട്ട ആരംഭിച്ചത്.
പിന്നീട് നാലാം ദിനത്തില്‍ 14 റണ്‍സ് നേടവെ ട്രാവിസ് ഹെഡ്ഡിനെയും രണ്ട് റണ്‍സ് നേടിയ സ്കോട്ട് ബോളണ്ടിനെയും മാര്‍ക്കോ യാന്സന് പുറത്താക്കി. അന്റിക്ക് നോര്‍ക്യ 14 റണ്‍സില്‍ മാര്‍നസ് ലബുഷാനേയും പുറത്താക്കിയതോടെ ഓസീസ് സമ്മര്‍ദത്തിലായി. മാറ്റ് റെന്‍ഷോ (12), അലക്സ് കാരി (0) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ കമ്മിന്‍സ് ഉള്‍പ്പെടെ മറ്റാര്‍ക്കും കങ്കാരുപ്പടയ്ക്ക് വേണ്ടി വലിയ സ്കോര്‍ നേടാന്‍ സാധിച്ചില്ല.
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് ഉയര്‍ന്ന സ്കോറിലെത്തിയത്. 334 പന്തില്‍ നിന്ന് ഒരു സിക്സും 18 ഫോറും ഉള്‍പ്പെടെ 179 റണ്‍സാണ് താരം നേടിയത്.
Content Highlight: South Africa All Out Australia In 99 Runs At First Innings Of Second Test
