കൊച്ചി: 9ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് യുവ താരം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയും. ഇന്‍സ്റ്റഗ്രാമിലൂടെ അമാലിന് ദുല്‍ഖര്‍ ആശംസകള്‍ നേരുകയും ചെയ്തു.
നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. ‘സന്തോഷം നിറഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ ഒരു ദശകത്തോട് അടുക്കുന്നു! കൂടുതല്‍ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിര്‍ത്തുന്നു. ഒരു ദശാബ്ദം നീണ്ട നമ്മുടെ യാത്ര, ജീവിതത്തില്‍ പതര്‍ച്ചകള്‍ ഉണ്ടാവുമ്പോഴെല്ലാം പരസ്പരം ചേര്‍ത്തു പിടിച്ച് മുന്നോട്ടു തന്നെ നടക്കുന്നു. എല്ലായ്‌പ്പോഴും പരസ്പരം താങ്ങായി നില്‍ക്കുന്നു…’, എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Content highlights: Actor Dulquer Salman celebrates 9th wedding anniversary
