മെയ് ഒന്നിനാണ് നടന്‍ അജിത്തിന്റെ ജന്മദിനം. തമിഴ്നാട്ടില്‍ ഈ ജന്മദിനാഘോഷം പലപ്പോഴും ഉത്സവമായി മാറാറുണ്ട്. ലോക്ഡൗണാണെങ്കില്‍ പോലും ഇത്തവണയും ജന്മദിനം ആഘോഷമായി തന്നെ നടത്താനാണ് ആരാധകര്‍ ആലോചിച്ചിരുന്നത്.

അതിന്റെ ഭാഗമായി പൊതു പ്രൊഫൈല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കാനും ഈ ചിത്രം 14 സെലിബ്രിറ്റികള്‍ റിലീസ് ചെയ്യാനുമായിരുന്നു തീരുമാനം. അരുണ്‍ വിജയ്, ഹന്‍സിക, പ്രിയ ആനന്ദ്, ആദവ് കണ്ണദാസന്‍ എന്നിവരായിരുന്നു ആ സെലിബ്രിറ്റികള്‍.

എന്നാല്‍ കൊവിഡ് മഹാമാരി കാലത്ത് ഒരു തരത്തിലുള്ള ആഘോഷവും നടത്തരുതെന്ന് അജിത്തിന്റെ ഓഫീസില്‍ നിന്ന് തനിക്ക് ഫോണ്‍ കോള്‍ ലഭിച്ചെന്ന് ആദവ് കണ്ണദാസന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ആദവ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് 50 ലക്ഷം രൂപ നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അത്ര തന്നെ തുക നല്‍കിയിരുന്നു.

ലോക്ഡൗണ്‍ കാലത്ത് സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ 25 ലക്ഷം രൂപയും അജിത്ത് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: