കൊച്ചി: ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ ശ്രദ്ധേയമായ വില്ലന്‍ വേഷം ചെയ്ത നടന്‍ പ്രസാദ് (40) ലഹരി മരുന്നുമായി അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ പ്രസാദില്‍ നിന്നും റെയ്ഡിനിടെയാണ് ലഹരി മരുന്ന് പിടികൂടിയത്.

2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ്, വളയന്‍ കത്തി എന്നിവ ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. നാര്‍ക്കോട്ടിക്ക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരമാണ് പ്രസാദിനെതിരെ കേസെടുത്തിരിക്കുന്നത്.

റെയ്ഡില്‍ സിഐ അന്‍വര്‍ സാദത്ത്, പ്രീവന്റീവ് ഓഫിസര്‍ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാര്‍ഥ്, ദീപു, ഡ്രൈവര്‍ സുരേഷ് എന്നിവരാണ് പങ്കെടുത്തത്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലന്‍ വേഷങ്ങള്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Action hero biju  fame  prasad arrested with drugs in kochi