2027ലെ ഏകദിന ലോകകപ്പില്‍ രവീന്ദ്ര ജഡേജയേയോ അക്‌സര്‍ പട്ടേലിനേയോ ഇന്ത്യയ്ക്ക് തെരഞ്ഞെടുക്കേണ്ടി വരുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അക്‌സറിന്റെ അഭാവത്തില്‍ ജഡേജയാണ് ടീമില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രമാണ് നേടിയത്. മാത്രമല്ല ജഡ്ഡുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. മൂന്നാം മത്സരത്തില്‍ ജഡ്ഡുവിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ജഡേജയെക്കുറിച്ച് ഇന്ത്യ പറയുന്നതും ചെയ്യുന്നത് വേറെയാണെന്ന് ചോപ്ര പറഞ്ഞു. കഴിഞ്ഞ മത്സരത്തിലും ജഡേജയെ കളിപ്പിക്കേണ്ടതായിരുന്നു. അദ്ദേഹത്തിനും കുറച്ച് മത്സരപരിചയം ആവശ്യമാണ്

രവീന്ദ്ര ജഡേജ
‘അക്‌സറിന്റെയും രവീന്ദ്ര ജഡേജയുടെയും പേരുകള്‍ക്കിടയില്‍ ഞാന്‍ ഒരു സ്ലാഷ് ഇടും. രവീന്ദ്ര ജഡേജയെക്കുറിച്ച് അവര്‍ എന്തൊക്കെ പറഞ്ഞാലും, അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട് എന്നതാണ് സത്യം. അദ്ദേഹം ടീമിലെ വളരെ പ്രധാനപ്പെട്ട അംഗമാണെന്ന് നമ്മള്‍ കേള്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ അദ്ദേഹത്തെ കളിപ്പിക്കുന്നില്ല.
കഴിഞ്ഞ മത്സരത്തിലും നിങ്ങള്‍ അദ്ദേഹത്തെ കളിപ്പിക്കേണ്ടതായിരുന്നു. അദ്ദേഹത്തിനും കുറച്ച് മത്സരപരിചയം ആവശ്യമാണ്. എന്റെ അഭിപ്രായത്തില്‍, ആ പോരാട്ടത്തില്‍ അക്‌സര്‍ പട്ടേലാണ് മുന്നില്‍. രവീന്ദ്ര ജഡേജ പിന്നിലാകുന്നതായാണ് എനിക്ക് തോന്നുന്നത്.
ഒരുപക്ഷേ സെലക്ടര്‍മാര്‍ ഇതിനകം തന്നെ മനസില്‍ ഒരു തീരുമാനത്തിലെത്തിയിട്ടുണ്ടാകാം. ഇരുവരും ഫിറ്റായി തുടരുകയാണെങ്കിലും അക്‌സര്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട്,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും കളത്തിലിറങ്ങിയ രവീന്ദ്ര ജഡേജയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രമാണ് നേടിയത്.
മാത്രമല്ല ജഡ്ഡുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. മൂന്നാം മത്സരത്തില്‍ ജഡേജയ്ക്ക് കളിക്കാന്‍ അവസരവും ലഭിച്ചിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി പ്രധാന താരങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കേണ്ടത് ഏറെ നിര്‍ണായകമാണ്.
നിലവില്‍ ഏകദിനത്തില്‍ 212 മത്സരങ്ങളിലെ 142 ഇന്നിങ്ല്‍ നിന്ന് 2905 റണ്‍സാണ് താരം നേടിയത്. 87 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോണ് താരത്തിനുള്ളത്. 13 അര്‍ധ സെഞ്ച്വറികളാണ് താരത്തിന് ഫോര്‍മാറ്റിലുള്ളത്.
Content Highlight: Aakash Chopra Talking About Ravindra Jadeja And Axer Patel
